Notice
സ്മാർട്ട് വീട്ടമ്മ – സ്മാർട്ട് ജീവിതം : വീട്ടമ്മമാർക്കും ഇനി എ.ഐ. പഠിക്കാം – റാന്നിയില്‍ സൗജന്യ പരിശീലനം നവംബർ 19 ന്
റാന്നി : ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ.) സാങ്കേതിക വിദ്യ സാധാരണക്കാരിലേക്കെത്തിക്കുവാന്‍ റാന്നി സെന്റ് തോമസ് കോളേജിന്റെ സാമൂഹിക സമ്പർക്ക പരിപാടിയുടെ ഭാഗമായി കമ്പ്യൂട്ടർ സയൻസ് വിഭാഗം വീട്ടമ്മമാർക്കായി സൗജന്യ എ.ഐ. പരിശീലന പരിപാടി നടത്തുന്നു. ‘സ്മാർട്ട് വീട്ടമ്മ, സ്മാർട്ട് ജീവിതം – വീട്ടമ്മമാർക്കും ഇനി എ.ഐ. പഠിക്കാം’ എന്ന പേരിൽ നടത്തുന്ന പരിശീലനം നവംബർ 19 ന് രാവിലെ 10 മണിക്ക് റാന്നി പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ നടക്കും. ചാറ്റ് ജി പി.ടി., ജെമിനി, കന്‍വാ തുടങ്ങിയ എ.ഐ. ടൂളുകൾ പരിചയപ്പെടുത്തുന്നതിനൊപ്പം ദൈനംദിന പാചകം, ഭക്ഷണക്രമം തയ്യാറാക്കൽ, കുടുംബ ബജറ്റ്, കുട്ടികളുടെ പഠനസഹായം, ഇംഗ്ലീഷ് ഭാഷാ പരിശീലനം, യാത്രാ ആസൂത്രണം, ക്ഷണക്കത്തുകളും പോസ്റ്ററുകളും തയ്യാറാക്കൽ, വീട്ടിലിരുന്ന് ചെറുകിട സംരംഭങ്ങൾ ആരംഭിക്കൽ തുടങ്ങിയ മേഖലകളിൽ എ.ഐ. എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പ്രായോഗികമായി പരിശീലിപ്പിക്കും. മുൻ പരിചയമോ കമ്പ്യൂട്ടർ പരിജ്ഞാനമോ ആവശ്യമില്ല. മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ പരിശീലനത്തിൽ പങ്കെടുക്കാം. പരിശീലനം സൗജന്യമാണ്.
പുതിയ സാങ്കേതികവിദ്യ പഠിക്കാനും ദൈനംദിന ജീവിതം കൂടുതൽ എളുപ്പമാക്കാനും ആഗ്രഹിക്കുന്ന എല്ലാ വീട്ടമ്മമാര്‍ക്കും വനിതകളെയും പരിശീലനത്തില്‍ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റർ ഡോ. രോണി ജെയിൻ രാജുവുമായി 9447207273 എന്ന നമ്പറിൽ ബന്ധപ്പെടുക.
–
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ
-
കോഴഞ്ചേരി പുതിയ പാലം നവംബർ 15 ന് നാടിന് സമർപ്പിക്കും : അബിൻ വർക്കി എം.എൽ.എ.
-
ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി : തീര്‍ത്ഥാടകരെ സ്വീകരിക്കുവാന്‍ ജില്ലാ ഭരണകൂടം സജ്ജം
Most read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
തറയിൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : ഉടമ സജി പി. സാമിന് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും


