Skip to content

അനധികൃത അണ്ഡദാന റാക്കറ്റിനെക്കുറിച്ച് വിപുലമായ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഹൈദരാബാദ് : അനധികൃതമായി മനുഷ്യ അണ്ഡം ദാനം ചെയ്യുന്ന റാക്കറ്റിനെക്കുറിച്ച് വിപുലമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്‌ത്രീകളെ ഹൈദരാബാദിൽ എത്തിച്ചാണ് തട്ടിപ്പ്. തെലങ്കാനയിലെ മൽകാജ്ഗിരി പോലീസ് കേസിലെ എട്ട് പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുകയും റിക്രൂട്ട്‌മെന്റ് ഏജന്റുമാർ, ഫെർട്ടിലിറ്റി സെന്ററുകൾ, അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി ബാങ്കുകൾ എന്നിവ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരികയുമാണ്. നവംബർ 15 വരെ പ്രതികളെ കസ്റ്റഡിയിൽ വയ്‌ക്കാൻ കോടതി പോലീസിന് അനുമതി നൽകിയിട്ടുണ്ട്. സ്ത്രീകളിൽ നിന്ന് ഇൻവിട്രോ ഫെർട്ടിലൈസേഷൻ, എഗ് ഫ്രീസിംസ് തുടങ്ങിയ ചികിത്സയ്‌ക്കായി അണ്ഡം ശേഖരിക്കും. ചെറിയൊരു ശസ്‌ത്രക്രിയയിലൂടെയാണ് ഇത് ചെയ്യുന്നത്. ഹൈദരാബാദിലെ ബേഗംപേട്ട്, സരൂർനഗർ പോലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. നിന്ന് 31 സ്‌ത്രീകളെ പോലീസ് കണ്ടെത്തി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  3. ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ

  4. ​’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു

  5. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

Share on WhatsApp

Share this story

അനധികൃത അണ്ഡദാന റാക്കറ്റിനെക്കുറിച്ച് വിപുലമായ അന്വേഷണത്തിനൊരുങ്ങി പോലീസ് pathanamthittamedia.com