രാജ്യത്ത് ട്രെയിനുകള്‍ സമയനിഷ്ഠ പാലിക്കുന്നതില്‍ വന്‍ വീഴ്ച സംഭവിക്കുന്നതായി സമ്മതിച്ച് ഇന്ത്യന്‍ റെയില്‍വേ
മുംബൈ: രാജ്യത്ത് ട്രെയിനുകള്‍ സമയനിഷ്ഠ പാലിക്കുന്നതില്‍ വന്‍ വീഴ്ച സംഭവിക്കുന്നതായി സമ്മതിച്ചു ഇന്ത്യന്‍ റെയില്‍വേ. അഞ്ചു വര്‍ഷത്തിനിടെ മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ സമയനിഷ്ഠ 90 ശതമാനത്തില്‍ നിന്ന് 77 ശതമാനത്തിലേക്കും പാസഞ്ചര്‍ ട്രെയിനുകളുടേത് 88 ശതമാനത്തില്‍ നിന്ന് 67 ശതമാനത്തിലേക്കും താഴ്ന്നു. സമയനിഷ്ഠയില്‍ ഏറ്റവും മോശമായ ട്രെയിനുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ട്രെയിനുകളും ഇടംപിടിച്ചു. ട്രെയിനുകള്‍ വൈകുന്നതായുള്ള ഉള്ള പരാതികള്‍ വ്യാപകമായതോടെയാണ് വിവരാവകാശ നിയമപ്രകാരം റെയില്‍വേയോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
വര്‍ഷാവര്‍ഷം സമയനിഷ്ട പുറകോട്ട് എന്ന് റെയില്‍വേ തന്നെ സമ്മതിച്ചു. രാജ്യത്തെ ഏറ്റവും മോശം സമയനിഷ്ഠയുള്ള 100 ട്രെയിനുകളുടെ പട്ടികയില്‍ മലയാളികള്‍ ഏറെ ആശ്രയിക്കുന്ന മംഗള, നേത്രാവതി എക്സ്പ്രസ്സുകളും ഇടംപിടിച്ചു. നേത്രാവതി എക്സ്പ്രസ്സിന്റെ സമയനിഷ്ഠ 24 ശതമാനം മാത്രമാണ്. മംഗളയുടേത് 23 ശതമാനവും. എറണാകുളം – ടാറ്റാനഗര്‍ എക്സ്പ്രസിന്റെ സമയനിഷ്ഠ 30 ശതമാനത്തിലൊതുങ്ങി. ഒരൊറ്റ ദിവസവും സമയം നിഷ്ഠ പാലിക്കാത്ത 12 ട്രെയിനുകള്‍ എങ്കിലും ഉണ്ട്. കേരളത്തിലൂടെ കടന്നുപോകുന്ന വിവേക് എക്സ്പ്രസ്സ് അതില്‍ ഒന്നാണ്. പോകുമ്പോള്‍ 7 ശതമാനവും തിരികെ എത്തുമ്പോള്‍ പൂജ്യം ശതമാനവും ആണ് സമയനിഷ്ഠ.
സതേണ്‍ റെയില്‍വേ മികച്ച സമയനിഷ്ഠ പാലിക്കുന്നുണ്ടെങ്കിലും കേരളത്തിലേക്കുള്ള ട്രെയിനുകള്‍ക്ക് വെല്ലുവിളിയാകുന്നത് കൊങ്കണ്‍ റെയില്‍വേയാണ്. കൊങ്കണ്‍ പാതയിലെ സമയനിഷ്ഠ 71 ശതമാനം മാത്രമാണ്. ഇത് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരെ വലയ്ക്കുന്നു. ട്രെയിന്‍ വൈകുന്നതുമൂലം യാത്രക്കാര്‍ക്ക് നഷ്ടമാകുന്ന പാസഞ്ചര്‍ ഹവര്‍ കണക്കിനെ കുറിച്ചുള്ള ചോദ്യത്തിന് റെയില്‍വേയ്ക്ക് മറുപടിയില്ല. വൈകിയോട്ടം മൂലമുള്ള റീഫണ്ട് വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടില്ലെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ വിശദീകരണം. കഴിഞ്ഞ വര്‍ഷം മാത്രം ട്രെയിനുകള്‍ വൈകിയതിലൂടെ നഷ്ടമായത് 4.60 കോടി മിനിറ്റാണ്. ഇത് 87 വര്‍ഷത്തിന് തുല്യമായ സമയമാണ്. സമയത്തിന് വിലയുണ്ടെന്ന് റെയില്‍വേ തിരിച്ചറിയുന്ന നാള് സ്ഥിതി മാറിയേക്കും .
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി
-
വിദേശനയത്തെച്ചൊല്ലി ബിജെപി-കോൺഗ്രസ് വാക്പോര് രൂക്ഷം ; പ്രധാനമന്ത്രിയെ വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി നേതാക്കൾ
-
ബെംഗളൂരുവിൽ ക്രൂരകൊലപാതകം : പങ്കാളിയുടെ 18-കാരനായ മകനെ ചുറ്റികകൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും കൊന്നു; യുവതിയെ നാല് ദിവസം മുറിയിൽ പൂട്ടിയിട്ടു
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി


