Skip to content

Press release

ജൽജീവൻ പദ്ധതി പൂർണ്ണമായി സ്തംഭിച്ചു , സർക്കാരിൻ്റെയും ഉദ്യോഗസ്ഥരുടെയും ജനദ്രോഹ നിലപാട് പ്രതിഷേധാർഹം : എസ്ഡിപിഐ

പത്തനംതിട്ട : ജില്ലയിലെ ജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കാൻ ആരംഭിച്ച ജൽജീവൻ പദ്ധതി അധികൃതരുടെ മെല്ലെപ്പോക്കും ധനപ്രതിസന്ധിയും കാരണം പൂർണ്ണമായി സ്തംഭിച്ചത് പ്രതിഷേധാർഹമെന്ന് എസ്‌ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ഷാനവാസ് മുട്ടാർ. മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ കരാറുകാർക്ക് അർഹമായ കുടിശ്ശിക തുക കൈമാറാൻ ജൽജീവൻ മിഷൻ അധികൃതർ തയ്യാറാകാത്തതാണ് പദ്ധതി പൂർണ്ണമായും നിലയ്ക്കാൻ കാരണമായിരിക്കുന്നത്. സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഈ ജനദ്രോഹ നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരണം. ആഗസ്റ്റ് മാസം മുതലുള്ള തുകയാണ് കരാറുകാർക്ക് സർക്കാർ നൽകാനുള്ളത്.

ചെയ്ത ജോലിക്ക് കൂലി ലഭിക്കാതെ വന്നതോടെയാണ് കരാറുകാർ പണി നിർത്തിവെക്കാൻ നിർബന്ധിതരായത്. 2024 ആഗസ്റ്റിന് ശേഷം ജില്ലയിൽ പുതിയ അപേക്ഷകളിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് അധികൃതരുടെ ഗുരുതരമായ വീഴ്ചയാണ് വ്യക്തമാക്കുന്നത്. ജില്ലയിലെ 361 പദ്ധതികളിൽ കേവലം 214 എണ്ണം മാത്രമാണ് പൂർത്തിയായത്. ഏറ്റവും കൂടുതൽ ജലക്ഷാമം നേരിടുന്ന മലയോര മേഖലയിലെ പഞ്ചായത്തുകളിൽ പൈപ്പിടൽ ജോലികൾ 40 ശതമാനത്തിൽ താഴെ മാത്രമാണ് നടന്നിട്ടുള്ളത്. ടാങ്കുകളും ജലശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിക്കാനുള്ള കരാർ പോലും ഇതുവരെ ഒപ്പുവെച്ചിട്ടില്ല. വള്ളിക്കോട്, നെടുമ്പ്രം, അയിരൂർ എന്നീ മൂന്ന് പഞ്ചായത്തുകളിൽ മാത്രമാണ് പദ്ധതി 100 ശതമാനം പൂർത്തിയായത്.

കേന്ദ്ര ഫണ്ട് ലഭിക്കാത്തതും സ്ഥലം ഏറ്റെടുപ്പിലെ തടസ്സങ്ങളും കൃത്യമായ ആസൂത്രണമില്ലായ്മയുമാണ് പദ്ധതിയെ ഈ അവസ്ഥയിൽ എത്തിച്ചത്. സാധാരണക്കാരായ ജനങ്ങളുടെ കുടിവെള്ള മുട്ടിക്കുന്ന ഇത്തരം മെല്ലെപ്പോക്ക് നയങ്ങൾ വരും ദിവസങ്ങളിൽ ജില്ലയിൽ വലിയ ജലക്ഷാമത്തിന് കാരണമാകും. കരാറുകാരുടെ കുടിശ്ശിക അടിയന്തരമായി തീർപ്പാക്കാനും നിലച്ച ജൽജീവൻ പദ്ധതിയുടെ പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനരാരംഭിക്കാനും സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭവുമായി എസ്ഡിപിഐ മുന്നോട്ട് പോകുമെന്ന് അദ്ദേഹം വാർത്താക്കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ

  2. മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം

  3. യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ

  4. പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ

  5. അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി

Share on WhatsApp

Share this story

ജൽജീവൻ പദ്ധതി പൂർണ്ണമായി സ്തംഭിച്ചു , സർക്കാരിൻ്റെയും ഉദ്യോഗസ്ഥരുടെയും ജനദ്രോഹ നിലപാട് പ്രതിഷേധാർഹം : എസ്ഡിപിഐ pathanamthittamedia.com