Skip to content

കാലടി സർവകലാശാലാ പരീക്ഷാ പ്രതിസന്ധി : ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ പരീക്ഷാ അനുമതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. വൈസ് ചാൻസിലർ സിസ തോമസ് നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിധി പറയുന്നത്. സിംഗിൾ ബെഞ്ചിൻറെ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയില്ലെങ്കിൽ വിസിക്ക് തിരിച്ചടിയാകും. മറുപടി നൽകാൻ അവസരം ലഭിക്കാതെ ഉപഹർജിയിൽ സിംഗിൾ ബെഞ്ച് തീരുമാനമെടുത്തുവെന്നാണ് വിസിയുടെയും സർവകലാശാലയുടെയും വാദം. അപ്പീൽ നൽകിയ വിദ്യാർഥികളിൽ പലർക്കും പരീക്ഷ എഴുതാൻ മതിയായ അറ്റൻഡൻസ് ഇല്ല. പരീക്ഷയ്ക്ക് സൂപ്പർ ഫൈൻ അടച്ച് അപേക്ഷിക്കാൻ ഉള്ള സമയപരിധിയും അവസാനിച്ചു. വിസിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നത് അന്വേഷണത്തെയും സർവകലാശാലയിലെ അന്തരീക്ഷത്തെയും ബാധിക്കും എന്നുമാണ് സർവകലാശാല ഉയർത്തിയ വാദം.

പരീക്ഷ എഴുതാന്‍ മതിയായ ഹാജര്‍ ഉണ്ടായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ നൽകിയ മറുപടി. ജയിലില്‍ കഴിയുന്നവരെ പോലും പരീക്ഷ എഴുതാന്‍ അനുവദിക്കാറുണ്ട്. എങ്ങനെയാണ് ഒരു സര്‍വകലാശാലക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്. വിദ്യാര്‍ഥികള്‍ അക്രമം നടത്തിയതിന് തെളിവില്ല എന്നാണ് അന്വേഷണ റിപ്പോര്‍ട്ട് എന്നും വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി

  3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ സമ്മതത്തോടെ തുടര്‍ച്ചയായി പീഡിപ്പിച്ചു : വടശ്ശേരിക്കര സ്വദേശി അറസ്റ്റില്‍

  4. വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി

  5. പതിനാലുകാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസ് : റാന്നി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ

Share on WhatsApp

Share this story

കാലടി സർവകലാശാലാ പരീക്ഷാ പ്രതിസന്ധി : ഹൈക്കോടതി വിധി ഇന്ന് pathanamthittamedia.com