രസഗുളയെന്നു പറഞ്ഞ് അയൽവാസി നൽകിയത് ബോംബ് ; കഴിക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം
ഭോപാൽ: രസഗുളയെന്നു പറഞ്ഞ് അയൽവാസി നൽകിയ ബോംബ് കടിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ദിൻഡോറി ജില്ലയിലെ പഡാരിയ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. രാജേന്ദ്ര ബറോട്ടിയ എന്നയാളാണ് കൊല്ലപ്പെട്ടത്. രാജേന്ദ്ര സ്വന്തം വീട്ടിൽ ഇരിക്കവേ അയൽവാസിയായ രാം ഭഗത് ബറോട്ടിയ എന്നയാൾ വീട്ടിലെത്തുകയും ഇരുവരും സംസാരിച്ചിരിക്കേ രാം ഭഗത് രസഗുളയെന്നു പറഞ്ഞ് രാജേന്ദ്രയ്ക്ക് ബോംബ് നൽകുകയുമായിരുന്നു. രാജേന്ദ്ര ഇത് വായിൽവെച്ച് കടിച്ചപ്പോഴേക്കും പൊട്ടിത്തെറിക്കുകയായിരുന്നു. മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന ബോംബാണ് നൽകിയതെന്നും സ്ഫോടനം നടന്നയുടൻ അയൽവാസികളുടെ സഹായത്തോടെ രാജേന്ദ്രയെ ആശുപത്രിയിലെത്തിച്ചെന്നും അദ്ദേഹത്തിന്റെ ഭാര്യ സുശീല ബായി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രാം ഭഗതിനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തതായി കോട്‌വാലി പോലീസ് സ്റ്റേഷൻ ഇൻ ചാർജ് പ്രസാദ് നാഗ്പുരെ പറഞ്ഞു.
ഇരുട്ടായിരുന്നതിനാൽ രാം ഭഗത് നൽകിയത് രസഗുളയല്ലെന്ന് രാജേന്ദ്രയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു. ഒരു ആൺകുട്ടിയാണ് തനിക്ക് ബോംബ് നൽകിയതെന്നാണ് രാം ഭഗത് പോലീസിനു നൽകിയിട്ടുള്ള മൊഴി. ആൺകുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
തമിഴ്നാട് രാഷ്ട്രീയത്തിൽ അട്ടിമറി ഭീഷണിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ നിർണ്ണായക നീക്കം ; എം.എൽ.എമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിജയ്
-
മന്ത്രിയെ തഴഞ്ഞും എം.പിമാർക്ക് സീറ്റ് നൽകിയും എ.എ.പി; പഞ്ചാബിൽ തിരഞ്ഞെടുപ്പ് തന്ത്രം മാറ്റി പാർട്ടി നേതൃത്വം
-
പണ്ട് പടക്കങ്ങളിൽ രാസവസ്തുക്കൾ ഇല്ലായിരുന്നു ; പുക കീടനശീകരണത്തിന് സഹായിച്ചിരുന്നുവെന്ന് മോഹൻ ഭാഗവത്
Most read
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ
-
ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു
-
കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം ; ക്യാമറയിൽ കുടുങ്ങി 4 ജീവനക്കാർ
-
തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ ; വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍


