ഇത്തവണയും അച്ചൻകോവിലാറിലൂടെ വള്ളത്തിൽ മഹാദേവരുടെ തിടമ്പ് ഞെട്ടൂർ കരയിലേക്ക്
പന്തളം : പന്തളം മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മുന്നോടിയായുള്ള പറയ് – ക്കെഴുന്നള്ളിപ്പിൽ ഭഗവാന്‍റെ തിടമ്പ് ഇത്തവണയും അച്ചൻകോവിലാറിലൂടെ വള്ളത്തിൽ ഞെട്ടൂർ കരയിലെത്തിച്ചു. ക്ഷേത്രത്തിൽ നിന്ന് ആനപ്പുറത്ത് എഴുന്നള്ളിച്ച് ക്ഷേത്രക്കടവിൽ എത്തിച്ച തിടമ്പ് പിന്നീട് ചെറിയ വള്ളത്തിലേക്ക് മാറ്റി അച്ചൻകോവിലാറിലൂടെ ഞെട്ടൂർ കരയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഞെട്ടൂർ കരയിൽ കാത്തുനിന്ന ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് തിടമ്പിനെ സ്വീകരിച്ചു. തുടർന്ന് കരയിൽ കാത്തുനിന്ന ഗജവീരൻ പനയ്ക്കൽ നന്ദൻ തിടമ്പ് ഏറ്റുവാങ്ങി ഞെട്ടൂർ കരയിലേക്ക് എഴുന്നള്ളി. ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനൊടുവിൽ വയറപ്പുഴക്കടവ് പാലത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചെങ്കിലും പൂർത്തിയാകാൻ ഇനിയും കാലതാമസമുണ്ടാകുമെന്നാണ് നിർമാണച്ചുമതലയുള്ളവർ അറിയിച്ചിരിക്കുന്നത്.
ഇതോടെ ഇത്തവണയും താത്കാലിക പാലത്തെ ആശ്രയിച്ചാണ് ഭക്തർക്ക് ക്ഷേത്രത്തിലെത്തേണ്ടിവരുന്നത്. വർഷങ്ങളായി മഹാദേവ ഹിന്ദുസേവാ സമിതിയും ഞെട്ടൂർ പ്രാദേശിക സഭയും സംയുക്തമായി നിർമ്മിക്കുന്ന താത്കാലിക പാലമാണ് കുളനട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭക്തർക്ക് ക്ഷേത്രത്തിലെത്താനുള്ള പ്രധാന മാർഗം. ഏറെ ശ്രമകരമായാണ് ഓരോ വർഷവും ഈ പാലത്തിന്‍റെ നിർമ്മാണം നടത്തുന്നത്. വിഷുവിന് ശേഷമാണ് പാലം അഴിച്ചുമാറ്റുന്നത്. സ്ഥിരം പാലം യാഥാർഥ്യമാകുന്നതോടെ വർഷങ്ങളായി ഭക്തർ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
-
ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി
-
നിധി കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പിന് സാധ്യത ; ഇന്ത്യയില്‍ അംഗീകാരമുള്ളത് 395 കമ്പനികള്‍ക്ക് മാത്രം – പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്





