Skip to content

ശബരിമല തീര്‍ത്ഥാടനം : ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്‍റെ ഭാഗമായി തീര്‍ത്ഥാടകര്‍ക്കും ഡ്യൂട്ടിക്കായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കും പമ്പയിലും സന്നിധാനത്തും ഒരുക്കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍, ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ എന്നിവര്‍ ചര്‍ച്ച നടത്തി. ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ്, ശബരിമല എ.ഡി.എം. ദിലീപ് കെ.കൈനിക്കര, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ.വിജയന്‍, ദേവസ്വം ബോര്‍ഡ് അംഗം പി.ഡി.സന്തോഷ് കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിനുള്ള ക്രമീകരണങ്ങള്‍, വെര്‍ച്ചല്‍ ക്യൂ, എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകള്‍, പമ്പയിലെ കണ്‍ട്രോള്‍ റൂം എന്നിവയുടെ പ്രവര്‍ത്തനം, മാലിന്യങ്ങളുടെ ഉറവിട സംസ്‌കരണം, ഭക്ഷണ സാധനങ്ങളുടെ നിലവാരം ഉറപ്പാക്കുന്നത്, പരിശോധന സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം, പോലീസിനായി ഒരുക്കേണ്ട ക്രമീകരണങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക

  2. ‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി

  3. ‘ദുബായിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’ ; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി

  4. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍

  5. ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ

Share on WhatsApp

Share this story

ശബരിമല തീര്‍ത്ഥാടനം : ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി pathanamthittamedia.com