കാലടി സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ ; വിശദീകരണം തേടി സംസ്ഥാന ഓഡിറ്റ് വകുപ്പ്
കാലടി : കാലടി സർവകലാശാലയിലെ അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണം തേടി സംസ്ഥാന ഓഡിറ്റ് വകുപ്പ്. 2021ൽ നടത്തിയ 19 അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങളിലാണ് ഓഡിറ്റ് വകുപ്പ് നോട്ടീസ് അയച്ചത്. സർക്കാർ അനുമതിയില്ലാതെയാണോ നിയമനങ്ങൾ നടത്തിയതെന്ന സംശയത്തെ തുടർന്നാണ് നടപടി. നിയമനങ്ങളിൽ സംവരണ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോയെന്നും ഓഡിറ്റ് വകുപ്പ് പരിശോധിക്കുന്നുണ്ട്. മുൻ മന്ത്രി എം.പി രാജേഷിന്റെ ഭാര്യ നിനിത ആർ. ഉൾപ്പെടെയുള്ളവരുടെ നിയമനങ്ങൾ നേരത്തേ വിവാദമായിരുന്നു. മലയാളം, സംസ്കൃതം തുടങ്ങി വിവിധ വിഭാഗങ്ങളിലായിരുന്നു നിയമനങ്ങൾ.
നിയമനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാനാണ് സർവകലാശാലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്റർവ്യൂ മാർക്കുകൾ, സംവരണ റോസ്റ്റർ എന്നിവ പാലിച്ചാണോ നിയമനം നടത്തിയതെന്നും വ്യക്തമാക്കണം. അതേസമയം നിയമനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ നടന്നെന്ന ആരോപണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. സർക്കാരിന്റെ അനുമതിയില്ലാതെ ചിലരുടെ താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടിയാണ് നിയമനങ്ങൾ നടത്തിയതെന്നാണ് മന്ത്രിയുടെ ആരോപണം.
വിദ്യാർഥികൾക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ഫണ്ടാണ് ഇതിനായി വഴിമാറ്റി ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു. സർവകലാശാലയിൽ കുത്തഴിഞ്ഞ അവസ്ഥയാണെന്നും സംഭവത്തിൽ കർശന പരിശോധനയും നടപടിയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ സർവകലാശാല അധികൃതർ കൃത്യമായ വിശദീകരണം നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
‘കായികതാരങ്ങൾക്ക് ലഭിക്കുന്നത് തുച്ഛമായ തുക’ ; സ്പോർട്സ് കൗൺസിൽ പ്രഖ്യാപിച്ച ക്യാഷ് അവാർഡിന് വിമർശനം
-
രജിസ്ട്രേഷൻ ഇല്ലാത്ത ബോട്ടുകൾ ജില്ല വിടണം ; മാരിടൈം ബോർഡ് ഉത്തരവിനെതിരെ ശിക്കാര വള്ളങ്ങൾ
-
വാഴക്കുലയ്ക്കുള്ളിൽ ലഹരി കടത്ത് : ധനേഷിനു ലഭിച്ച പുരസ്കാരം തിരികെവാങ്ങുന്നതിൽ തീരുമാനം റിപ്പോർട്ട് കിട്ടിയശേഷം ; മന്ത്രി സിദ്ദിഖ്
Most read
-
ഭരണം മാറിയപ്പോള്‍ ആര്.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം
-
കെ.എ.താജുദ്ദീന് കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു
-
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം


