Skip to content

​പി.ആർ അഭ്യാസങ്ങളും കുറ്റപ്പെടുത്തലുകളും മാത്രമാണ് ബി.ജെ.പിയുടെ ശൈലി ; ശുദ്ധവായു ജനങ്ങളുടെ അവകാശമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ബി.ജെ.പി. സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വായുമലിനീകരണത്തിൽ രാജ്യം ‘വിശ്വഗുരു’ ആകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച അദ്ദേഹം, മലിനീകരണ പ്രശ്ന‌ം പരിഹരിക്കുന്നതിൽ മോദി സർക്കാർ പേരിനുമാത്രമുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചു.ശുദ്ധമായവായു എന്നത് ഒരു മൗലികാവകാശമാണെന്നും അത് സർക്കാർ നൽകുന്ന ഔദാര്യമല്ലെന്നും എക്സിലെ കുറിപ്പിൽ ഖാർഗെ വ്യക്തമാക്കി. “എന്തുകൊണ്ടാണ് നമ്മൾ വായുമലിനീകരണത്തിൽ ഒരു ‘വിശ്വഗുരു’വായി മാറുന്നത്? വെറും നാമമാത്രമായ നടപടികളും പി.ആർ. സ്റ്റണ്ടുകളും പാലിക്കാത്ത വാഗ്ദാനങ്ങളും പരസ്പ്‌പരം കുറ്റപ്പെടുത്തലുകളുമാണ് ബി.ജെ.പിയുടെ മുഖമുദ്രയായി മാറിയിരിക്കുന്നത്,” എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ഖാർഗെ വ്യക്തമാക്കി.

കഴിഞ്ഞവർഷം, വായുഗുണനിലവാര സൂചിക നിരീക്ഷണ കേന്ദ്രങ്ങൾക്ക് ചുറ്റും വാട്ടർ ടാങ്കറുകൾ ഉപയോഗിച്ച് വെള്ളം തളിച്ചിരുന്നു. അതുവഴി മലിനീകരണ കണക്കുകൾ ‘കഴുകിക്കളയാനാ’യിരുന്നു ശ്രമം. എന്നാൽ, ഇത്തവണ മലിനീകരണം ഉച്ചസ്ഥായിയിലായപ്പോൾ ഡൽഹിയിലെ 59 നിരീക്ഷണ കേന്ദ്രങ്ങളിൽ 36 എണ്ണത്തിൽനിന്നും പി.എം. 2.5 റീഡിങ്ങുകൾ അപ്രത്യക്ഷമായതായി അദ്ദേഹം ആരോപിച്ചു.കഴിഞ്ഞ 12 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വായുമലിനീകരണ വിഷയത്തിൽ വാക്കുകൾകൊണ്ട് മാത്രമാണ് നടപടിയെടുത്തത്. 2019 മേയ് എട്ടിന് പ്രധാനമന്ത്രി മോദി ഇതൊരു വെല്ലുവിളിയായി പ്രഖ്യാപിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ഡൽഹി-ദേശീയ തലസ്ഥാന പ്രദേശം മുതൽ ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ വരെയുള്ള ജനങ്ങൾ ശുദ്ധവായു കിട്ടാതെ ശ്വാസംമുട്ടുകയാണ്. രാജ്യത്തിന് ‘ഹവ കാ ഹിസാബ്’ നൽകാൻ മോദിജി ധൈര്യം കാണിക്കുമോയെന്നും ഖാർഗെ ചോദിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

​പി.ആർ അഭ്യാസങ്ങളും കുറ്റപ്പെടുത്തലുകളും മാത്രമാണ് ബി.ജെ.പിയുടെ ശൈലി ; ശുദ്ധവായു ജനങ്ങളുടെ അവകാശമെന്ന് മല്ലികാർജുൻ ഖാർഗെ pathanamthittamedia.com