Skip to content

മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നു

ന്യൂഡൽഹി : മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ഡൽഹിയിലെ ജന്തർ മന്തർ റോഡിലെ കെട്ടിയടച്ച മേഖല വീണ്ടും തുറന്നു. ബാരിക്കേഡുകൾ നീക്കിയതോടെ പ്രദേശത്തെ ഗതാഗതവും വ്യാപാരവും സാധാരണ നിലയിലായി. നിയന്ത്രണങ്ങൾ നീക്കിയെങ്കിലും കനത്ത പോലീസ് വിന്യാസം ഇപ്പോഴും തുടരുകയാണ്. ഡൽഹിയിലെ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ജന്തർ മന്തർ. പതിനേഴ് ദിവസം നീണ്ട സിജെപി സമരം ജന്തർ മന്തറിലേക്ക് ദേശീയ ശ്രദ്ധ തിരിയാൻ ഇടയാക്കി. ഈ പ്രതിഷേധ സമയത്ത് ഇങ്ങോട്ടുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതിഷേധക്കാർ ഒഴിഞ്ഞതോടെ ജന്തർ മന്തറിലേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ മൂന്നടിയോളം ഉയരമുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചു. സുരക്ഷാ നിയന്ത്രണങ്ങളുടെ ചുമതല ഡൽഹി പോലീസ് കേന്ദ്രസേനയ്ക്ക് കൈമാറുകയും ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

  4. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  5. ശ്രീനാദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിൽ അതൃപ്തി ; പരസ്യപ്രതികരണത്തിന് വേണ്ടെന്ന നിലപാടിൽ ജില്ലാ നേത‍ൃത്വം

Share on WhatsApp

Share this story

മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കൊടുവിൽ ജന്തർ മന്തർ തുറന്നു pathanamthittamedia.com