യുവഡോക്ടറെ മര്‍ദിച്ച കേസില്‍ നടി അതുല്യ ചന്ദ്രന് അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍
കൊച്ചി: യുവഡോക്ടറെ മര്‍ദിച്ച കേസില്‍ അഭിഭാഷകയും നടിയുമായ അതുല്യ ചന്ദ്രന് അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍. ചികിത്സ വേണമെന്ന പേരില്‍ ഡോക്ടറെ വിളിച്ചുവരുത്തിയാണ് ഡോക്ടറെ ക്രൂരമായി മര്‍ദിച്ച് മൂന്ന് ലക്ഷം രൂപ വലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ കവര്‍ന്നത്. ഈ മാസം രണ്ടാം തിയതി സന്ധ്യയ്ക്കാണ് വൈറ്റില പൊന്നുരുന്നിയില്‍ കേസിന് ആസ്പദമായ സംഭവം നടന്നത്. കവര്‍ച്ച മാത്രമാണോ കൃത്യത്തിനുള്ള പ്രേരണ എന്നത് സംബന്ധിച്ച് അന്വേഷണങ്ങള്‍ നടന്നുവരികയാണ്. രണ്ടാം തീയതി അതുല്യയുടെ അമ്മയുടെ അനിയത്തിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഡോക്ടറെ വിളിച്ചുവരുത്തിയത്. മശേഷം ക്രൂരമായി മര്‍ദിച്ചു. 12 പേരാണ് കേസിലെ പ്രതികള്‍. പ്രതികളില്‍ പലരും ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണെന്ന് സൂചനയുണ്ട്. മര്‍ദനത്തിന് ശേഷം ഡോക്ടറോട് പണം ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അതുല്യയ്ക്കൊപ്പം നടന് ബിബിന്‍ പെരുമ്പള്ളിയുമുണ്ടായിരുന്നു. പ്രതികളെ കടവന്ത്ര പോലീസ് ഉടന്‍ കോടതിയില്‍ ഹാജരാക്കും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 85471 98263/ mail – eastindiabroadcasting@gmail.com
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം
-
കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി
-
അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്തബ ഖമനെയി
-
അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
-
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി





