Skip to content

അടൂര്‍ ഗവണ്‍മെന്‍റ് ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം : റാഗിങ്ങെന്ന് മാതാപിതാക്കളുടെ പരാതി

അടൂര്‍ : അടൂര്‍ ഗവണ്‍മെന്‍റ് ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാത്ഥികള്‍ മര്‍ദിച്ച സംഭവത്തില്‍ അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്ലസ്‌ വണ്‍  വിദ്യാത്ഥിയെ പ്ലസ്‌ ടു വിദ്യാര്‍ത്ഥികളായ മൂന്നുപേര്‍ ചേര്‍ന്ന് സ്കൂളിലെ ശുചിമുറിക്കുള്ളില്‍ മര്‍ദിച്ചതായാണ് പരാതി. ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള തര്‍ക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് അറിയുവാന്‍ കഴിയുന്നത്. കുട്ടിയുടെ മുഖത്തും വയറിനുമുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. ഇടിവളയുപയോഗിച്ച് മര്‍ദിച്ചതായാണ് പറയുന്നത്. മര്‍ദനമേറ്റയുടന്‍ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. എന്തിനാണ് ഇവര്‍ മര്‍ദിച്ചതെന്നുപോലും അറിയില്ലെന്നാണ് കുട്ടി മാതാപിതാക്കളെ ഫോണിലൂടെ അറിയിച്ചത്. മദര്‍നമേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ അടൂര്‍ പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  4. അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

  5. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

Share on WhatsApp

Share this story

അടൂര്‍ ഗവണ്‍മെന്‍റ് ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം : റാഗിങ്ങെന്ന് മാതാപിതാക്കളുടെ പരാതി pathanamthittamedia.com