Skip to content

ഡോ. ആര്‍. ബിന്ദുവിനെതിരെ വിമര്‍ശനവുമായി ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ ഡോ. ടി.എസ് ശ്യാംകുമാര്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ. ആര്‍. ബിന്ദുവിനെതിരെ വിമര്‍ശനവുമായി ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ ഡോ. ടി.എസ് ശ്യാംകുമാര്‍. കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് ആര്‍. ബിന്ദു ഫേസ്ബുക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ശ്യാംകുമാറിന്റെ വിമര്‍ശനം. ‘സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ്. വിസിമാര്‍ക്ക് വേണ്ടിയല്ല. ബഹു സുപ്രിംകോടതിക്ക് നന്ദി’ എന്നായിരുന്നു ആര്‍. ബിന്ദുവിന്റെ പോസ്റ്റ്. എന്നാല്‍ ആര്‍. ബിന്ദു ഉന്നതവിദ്യാഭ്യാസ മന്ത്രിയായി അധികാരത്തിലിരുന്ന സമയത്ത് കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ സംവരണം അട്ടിമറിച്ച് തന്നെ ഉള്‍പ്പെടെ പുറത്താക്കിയ അന്നത്തെ ഇടതു സിന്‍ഡിക്കേറ്റിന്റെ നടപടിയെ ഹൈക്കോടതി ഉള്‍പ്പെടെ വിമര്‍ശിച്ചിട്ടും അവര്‍ ഇടപെട്ടിരുന്നില്ലെന്ന് ശ്യാംകുമാര്‍ ചൂണ്ടിക്കാട്ടി.

നീതിപൂര്‍വം ഇടപെടാന്‍ ആര്‍. ബിന്ദുവിന് കഴിഞ്ഞില്ല.തന്നെ നിയമിക്കാത്തതിന് കാരണമായി ആര്‍. ബിന്ദു പറഞ്ഞത് ഹിന്ദുത്വത്തിനെതിരെ നിരന്തരം സംസാരിക്കുന്നതിനാല്‍ ഗവര്‍ണറുടെ ഇടപെടലാണ് നിയമന തടസ്സമെന്നാണ്. യഥാര്‍ത്ഥത്തില്‍ ഇക്കാര്യത്തില്‍ സിന്‍ഡിക്കേറ്റിന് നീതിപൂര്‍വം കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. സിന്‍ഡിക്കേറ്റില്‍ ഭൂരിപക്ഷവും മുന്‍തൂക്കവുമുണ്ടായിരുന്നിട്ടും ‘ഇടതുപക്ഷം’ നീതിപൂര്‍വം യാതൊന്നും ചെയ്തില്ല.

ഇന്ന് വിസിമാര്‍ക്കെതിരെയും ഹിന്ദുത്വത്തിനെതിരെയും ഘോരഘോരം സംസാരിക്കുന്നവര്‍ അധികാരത്തിലിരുന്ന ഘട്ടത്തില്‍ സംവരണ അട്ടിമറിക്ക് കുടപിടിക്കുകയും അനുകൂല വിധി ഉണ്ടായപ്പോള്‍ അതിനെതിരെ ഇടതു സിന്‍ഡിക്കേറ്റ് ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയുമാണ് ചെയ്തത്. അധികാരത്തിലിരിക്കുമ്പോള്‍ സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ദലിത് ഉദ്യോഗാര്‍ഥികളെ ഇരുട്ടത്ത് തള്ളിയിട്ടവരുടെ പ്രസ്താവനകളില്‍ സത്യസന്ധതയോ ധാര്‍മികതയുടെ അംശമോ അല്‍പം പോലുമില്ലെന്ന് പറയുന്നതില്‍ ഖേദമുണ്ട് -ശ്യാംകുമാര്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  4. അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

  5. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

Share on WhatsApp

Share this story

ഡോ. ആര്‍. ബിന്ദുവിനെതിരെ വിമര്‍ശനവുമായി ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ ഡോ. ടി.എസ് ശ്യാംകുമാര്‍ pathanamthittamedia.com