Skip to content

ഇടത് യൂണിയൻ നേതാവിനായി കൊല്ലം ഡിസിസി പ്രസിഡന്‍റ് ശുപാർശ കത്ത് നൽകിയതിൽ അതൃപ്തി

കൊല്ലം: ഇടത് യൂണിയൻ നേതാവിനായി കൊല്ലം ഡിസിസി പ്രസിഡന്‍റ് ശുപാർശ കത്ത് നൽകിയതിൽ അതൃപ്തിയുമായി കോൺഗ്രസ് അനുകൂല യൂണിയനുകൾ. കടയ്ക്കൽ സബ് ട്രഷറി ഓഫീസറെ ആലപ്പുഴ ജില്ലാ കുടുംബശ്രീ കോർഡിനേറ്ററായി നിയമിക്കണമെന്നായിരുന്നു ശുപാർശ. മുഖ്യമന്ത്രിക്കാണ് ഡിസിസി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ് കത്ത് നൽകിയത്. വിവാദമായതോടെ തനിക്ക് അബദ്ധം പറ്റിയതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ രാജേന്ദ്രപ്രസാദ് അറിയിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ആവശ്യപ്പെട്ട പ്രകാരമാണ് കത്ത് നൽകിയതെന്നും വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു.

ട്രഷറിയിൽ നിന്ന് എൻഒസിക്ക് വേണ്ടിയാണ് കത്ത് നൽകിയത്. വിഷയം അറിഞ്ഞയുടനെ എന്നെ തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ കത്താണെന്ന് ഞാൻ അറിയിച്ചിട്ടുണ്ട്. ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആവശ്യപ്പെട്ട പ്രകാരമാണ് കത്ത് നൽകിയത്. ഡിസിസി ജനറൽ സെക്രട്ടറി ആവശ്യപ്പെട്ട കത്ത് പരിശോധിച്ച് നൽകുന്നത് അനുചിതമായതുകൊണ്ടാണ് പരിശോധിക്കാതിരുന്നതെന്നും ഡിസിസി പ്രസിഡന്‍റ് രാജേന്ദ്ര പ്രസാദ് പ്രതികരിച്ചു. സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിയോട് പ്രസിഡന്‍റ് വിശദീകരണം തേടിയിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അമേരിക്കൻ തിരഞ്ഞെടുപ്പിൽ മലയാളി തിളക്കം ; കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ ജോണിന് വിജയം

  2. കരാറുകാർക്കുവേണ്ടി കടാശ്വാസ പദ്ധതി നടപ്പാക്കണം : കേരളാ ഗവ.കോൺട്രാക്ടേഴ്സ് ഏകോപന സമിതി

  3. അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ; ആക്രമണത്തിന് തുനിഞ്ഞാൽ യുദ്ധം ശക്തിപ്പെടുമെന്ന് മൊജ്‌തബ ഖമനെയി

  4. അടൂര്‍ വടക്കടത്തുകാവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

  5. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനേറ്റ തിരിച്ചടിയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി

Share on WhatsApp

Share this story

ഇടത് യൂണിയൻ നേതാവിനായി കൊല്ലം ഡിസിസി പ്രസിഡന്‍റ് ശുപാർശ കത്ത് നൽകിയതിൽ അതൃപ്തി pathanamthittamedia.com