Skip to content

മം​ഗളൂരൂ-ചെന്നൈ എ​ഗ്മോർ എക്സ്പ്രസിൽ അധിക കോച്ച് അനുവദിച്ചു

തിരുവനന്തപുരം:ചെന്നൈ എ​ഗ്മോർ-മം​ഗളൂരു സെൻട്രൽ-ചെന്നൈ എ​ഗ്മോർ ട്രെയിനുകളിൽ(16159/16160) ഒരു സ്ലീപ്പർ ക്ലാസ് അധികമായി അനുവദിച്ചു. ചെന്നൈ എ​ഗ്മോർ-മം​ഗളൂരു എക്സ്പ്രസിൽ(16159) നവംബർ 20 മുതലും മം​ഗളൂരു-ചെന്നൈ എ​ഗ്മോർ എക്സ്പ്രസിൽ(16160) നവംബർ 22 മുതലുമാണ് ഒരു സ്ലീപ്പർക്ലാസ് കോച്ച് അധികമായി അനുവദിച്ചത്.  കണ്ണൂർ-കോയമ്പത്തൂർ(16607) കോയമ്പത്തൂർ-കണ്ണൂർ(16608) എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാ​ഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഭാ​ഗികമായി റദ്ദാക്കിയത്. നവംബർ 26-ന് കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിലാണ് സർവീസ് റദ്ദാക്കിയത്.

ഈ ദിവസം ട്രെയിൻ പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. അന്നേദിവസം കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ്(16608) കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനും ഇടയിൽ സർവീസ് റദ്ദാക്കി. പാലക്കാട് ജങ്ഷനിൽനിന്ന് വൈകിട്ട് 3.10-നാകും ട്രെയിൻ സർവീസ് ആരംഭിക്കുക. ചർലപ്പള്ളി-കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ്(07195) നവംബർ 22ന് പൂർണമായും സർവീസ് റദ്ദാക്കി. കൊല്ലം-ചർലപ്പള്ളി സ്പെഷ്യൽ എക്സ്പ്രസ്(07196) നവംബർ 24നും പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

 

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  5. പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി

Share on WhatsApp

Share this story

മം​ഗളൂരൂ-ചെന്നൈ എ​ഗ്മോർ എക്സ്പ്രസിൽ അധിക കോച്ച് അനുവദിച്ചു pathanamthittamedia.com