ദീപാവലിക്കാലത്തെ പ്രതിഷേധം ഒഴിവാക്കണം ; രാഹുലിന് കത്ത് നൽകി വ്യാപാരികൾ
ന്യൂഡൽഹി : വലിയ സാമ്പത്തിക നഷ്ടത്തിനിടയാക്കുമെന്നതിനാൽ ദീപാവലി ഉത്സവകാലത്തെ പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്ന് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയോട് ഡൽഹിയിലെ വ്യാപാരിസംഘടന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യത്തിന്റെ റാലി പ്രഖ്യാപിച്ചിരിക്കെയാണ് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സി.ടി.ഐ.) കത്തയച്ചത്. ധൻതേരാസ്, ദീപാവലി ഉത്സവ സീസണിനിടയ്ക്കുള്ള പ്രതിഷേധം പതിനായിരത്തോളം കോടി രൂപയുടെ നഷ്ടം വ്യാപാരികൾക്കുണ്ടാക്കിയേക്കുമെന്ന് സി.ടി.ഐ. ചെയർമാൻ ബ്രിജേഷ് ഗോയൽ കത്തിൽ ചൂണ്ടിക്കാട്ടി.
ധൻതേരസ് ഈവർഷം നവംബർ ആറിനും ദീപാവലി എട്ടിനുമാണ്. അതിന് ഒരാഴ്ചമുമ്പാണ് വിപണി സജീവമാകുന്നത്. രാംലീല മൈതാനത്തിന്റെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ ഇരുപതോളം മൊത്ത, ചില്ലറവിപണികളുണ്ട്. നവംബർ പത്തിനുശേഷം പ്രതിഷേധം സംഘടിപ്പിക്കുന്നത് പരിഗണിക്കാനും സി.ടി.ഐ. അഭ്യർഥിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു
-
നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ
-
മാസപ്പടിക്കേസിൽ സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
-
ചേരാനല്ലൂർ അപകടം : പതിനേഴുകാരന് ജാമ്യം ലഭിച്ചപ്പോൾ ആശ്ചര്യം തോന്നി, നീതി എല്ലാവർക്കും ഒരുപോലെ ; ആഭ്യന്തരമന്ത്രി
-
യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്





