തീമഴ പെയ്യിച്ച് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ ; എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളി ‘എൽ ചാപോ ഇസിദ്രോ’യെ നാടകീയമായി പിടികൂടി മെക്‌സിക്കൻ സൈന്യം
മെക്സിക്കോ സിറ്റി: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഏറ്റവും വലിയ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ ഫൗസ്റ്റോ ഇസിദ്രോ മെസ ഫ്ളോറസ് പിടിയിൽ. ‘എൽ ചാപോ ഇസിദ്രോ’ (കുള്ളനായ ഇസിദ്രോ) എന്നറിയപ്പെടുന്ന ഇയാളെ സിനലോവ സംസ്ഥാനത്തെ ഗ്വാസാവെയിൽ വെള്ളിയാഴ്ച് നടത്തിയ ദൗത്യത്തിലൂടെയാണ് മെക്‌സിക്കൻ സൈന്യം പിടികൂടിയത്. അമേരിക്കയുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് മെക്സിക്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അറസ്റ്റിനുപിന്നാലെ മേഖലയിൽ സൈന്യവും ആയുധധാരികളായ സംഘങ്ങളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്.
ഗ്വാസാവെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെസ-ഫ്ളോറസ് എന്ന ക്രിമിനൽ സംഘടനയുടെ (ലോസ് മസാറ്റ്ലെക്കോസ്) തലവനാണ് ഫൗസ്റ്റോ ഇസിദ്രോ മെസ ഫ്ളോറസ്. പ്രത്യേക പരിശീലനം ലഭിച്ച സൈനിക വിഭാഗമാണ് ഇയാളെ പിടികൂടാനുള്ള നീക്കം നടത്തിയത്. രഹസ്യമായും അപ്രതീക്ഷിതമായും നടത്തിയ സൈനിക നടപടിയിലൂടെയാണ് ഇയാളെ പിടികൂടിയതെന്ന് മെക്സിക്കൻ പ്രതിരോധ മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു. അറസ്റ്റിനുശേഷം മെസ ഫ്ളോറസിനെ മെക്സിക്കോ സിറ്റിയിലേക്ക് മാറ്റി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from News
More More from News news-
മട്ടാഞ്ചേരി സിനഗോഗിന്റെ ദൃശ്യങ്ങള് പ്രചരിപ്പിച്ചു ; സുരേഷ് ഗോപിക്കും മുഹമ്മദ് ഷിയാസിനും എതിരെ പരാതി
-
വരും ദിവസങ്ങളിൽ കൂടുതൽ തിരിച്ചടികൾ കാണേണ്ടിവരും ; രഹസ്യ ഭൂഗർഭ മിസൈൽ താവളത്തിൽ നിന്ന് അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഇറാന്റെ താക്കീത്
-
ഇപ്പോൾ യുഡിഎഫിന് നല്ലകാലം ; ഇപ്പോൾ ഒഴുക്ക് യുഡിഎഫിലേക്ക് ആണ്, ഇനിയും കൂടുതൽ പേർ വരും എന്ന് പി കെ കുഞ്ഞാലിക്കുട്ടി
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ


