Skip to content

​’ഞാൻ ജനങ്ങളോട് നടത്തിയ അഭ്യർത്ഥന സ്വർണവില കുറയാൻ കാരണമായി’; ലഖ്‌നൗവിൽ അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡൽഹി: ഒരു വർഷം മുമ്പ്, ഞാൻ രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു, അത്യാവശ്യമില്ലെങ്കിൽ ഒരു വർഷത്തേക്ക് സ്വർണം വാങ്ങാതിരിക്കൂ. ലാൽ ബഹാദൂർ ശാസ്ത്രിജി ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഈ രാജ്യം അത് അനുസരിച്ചതുപോലെ, ഇന്നും നമ്മുടെ രാജ്യത്തിന് അതേ സ്വഭാവമുണ്ട് എന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്നെപ്പോലൊരു സാധാരണക്കാരൻ സ്വർണം വാങ്ങുന്നത് കുറയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ, ജനങ്ങൾ അത് അനുസരിക്കുകയും സ്വർണവില കുറയുകയും ചെയ്‌തു. ഇന്ന് ആളുകൾ എന്നോട് പറയുന്നു, ‘മോദിജി, അങ്ങ് പറഞ്ഞപ്പോൾ ഞങ്ങൾ ആ ഉപദേശം കേട്ടു, അങ്ങനെ ഞങ്ങളുടെ പണം ലാഭിക്കാൻ സാധിച്ചു.’ ലഖ്നൗവിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ മോദി പറഞ്ഞു.

യുഎസ്-ഇറാൻ യുദ്ധസാഹചര്യവും ഇന്ധനവിലയിലെ വർദ്ധനവും സംബന്ധിച്ച ആശങ്കകൾക്കിടയിൽ, പൊതുയോഗങ്ങളിൽ വെച്ച് ഇന്ധനത്തിന്റെയും സ്വർണ്ണത്തിന്റെയും ഉപയോഗം കുറയ്ക്കണമെന്ന് മോദി പറഞ്ഞിരുന്നു. ഈ അഭ്യർത്ഥനയാണ് ഇപ്പോഴത്തെ സ്വർണവിലയിടിവിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഭാവിയിൽ ഔദ്യോഗിക വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉള്ളവരേക്കാൾ പ്രായോഗിക നൈപുണ്യമുള്ളവർക്ക് കൂടുതൽ സ്വീകാര്യതയും മൂല്യവും ലഭിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ‘ഇന്ന് എനിക്ക് ഒരു കാര്യം കൂടി പറയുവാനുണ്ട്. ഓർത്തു വെച്ചോളൂ, കാലം മാറുകയാണ്. കോട്ടും പാന്റും ടൈയും ധരിച്ച് കടലാസ് സർട്ടിഫിക്കറ്റുകൾ കൈവശം വെക്കുന്നവരേക്കാൾ, നൈപുണ്യമുള്ള ആളുകൾക്ക് കൂടുതൽ മൂല്യം ലഭിക്കും.

‘ മോദി പറഞ്ഞു.അധിനിവേശക്കാർ ഇന്ത്യയുടെ പരമ്പരാഗത നൈപുണ്യ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ചുവെന്നും പരമ്പരാഗത കരകൗശല വൈദഗ്‌ധ്യത്തെ ലക്ഷ്യംവച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. പരമ്പരാഗത നൈപുണ്യങ്ങളെയും കരകൗശല വൈദഗ്ധ്യത്തെയും നശിപ്പിക്കുന്നതിനായി അധിനിവേശക്കാർ കരകൗശല വിദഗ്‌ധരുടെ പെരുവിരലുകൾ മുറിച്ചുമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അതേ ആദരവ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ITI) വിദ്യാർത്ഥികൾക്കും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ഐഐടി ആയാലും ഐടിഐ ആയാലും, എനിക്ക് വിദ്യാർത്ഥികളാണ് രാജ്യത്തിൻ്റെ സമ്പത്തും ശക്തിയും ഭാവി’യുമെന്നും മോദി പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. ‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി

  4. ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

  5. കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

Share on WhatsApp

Share this story

​’ഞാൻ ജനങ്ങളോട് നടത്തിയ അഭ്യർത്ഥന സ്വർണവില കുറയാൻ കാരണമായി’; ലഖ്‌നൗവിൽ അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി pathanamthittamedia.com