Skip to content

അഗ്നിവീറുകളുടെ വിവരങ്ങൾക്ക് അഞ്ഞൂറ് ഡോളർ ; പ്രതിരോധ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഡാറ്റ വിൽക്കാനൊരുങ്ങിയ 14-കാരൻ പിടിയിൽ

ന്യൂഡൽഹി: ഡാര്‍ക്ക് വെബ്ബില്‍ അഗ്നിവീര്‍ സൈനികരുടെ വ്യക്തിഗത ഡേറ്റകള്‍ വില്‍ക്കാന്‍ ശ്രമിച്ച 14കാരന്‍ പിടിയില്‍. ഹരിയാനയിലെ ബല്ലാബാര്‍ഗില്‍ നിന്നാണ് പൊലീസ് ഇന്‍റലിജന്‍സ് വിഭാഗം ഹാക്കറെ പിടികൂടിയത്. 500 ഡോളറിന് 4000 സൈനികരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍ക്കാന്‍ ശ്രമിച്ചതായാണ് ഇന്‍റജിലന്‍സ് വിഭാഗം കണ്ടെത്തിയത്. അഗ്നിവീറിനായി ഉദ്യോഗാര്‍ഥികള്‍ റജിസ്ട്രേഷന്‍ നടത്തുന്ന വെബ്സൈറ്റ് ഹാക്ക് ചെയ്താണ് സൈനികരുടെ വിവരങ്ങള്‍ ശേഖരിച്ചത്.4000 അഗ്നിവീര്‍ സൈനികരുടെ വിവരങ്ങള്‍ തന്‍റെ പക്കലുണ്ടെന്നും 500 ഡോളറിന് വിവരങ്ങള്‍ കൈമാറാമെന്നും പറഞ്ഞ് കുട്ടി ഡാര്‍ക്ക് വെബ്ബിലിട്ട പരസ്യമാണ് അന്വേഷണത്തിലേക്ക് നയിച്ചത്. വിവരങ്ങള്‍ ചോര്‍ത്താനായി കുട്ടി എഐയുടെ സഹായവും തേടിയിരുന്നതായി കണ്ടെത്തി.

ഡല്‍ഹി പൊലീസിന്‍റെ ഇന്‍റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രറ്റീജിക് ഓപ്പറേഷന്‍സ് (IFSO) നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തുകയും കുട്ടിയുടെ ഡിജിറ്റല്‍ സ്റ്റോറേജ് ഉപകരണങ്ങളില്‍ നിന്ന് സൈനികരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ശേഖരിച്ച വിവരങ്ങളുടെ ആധികാരികത പരിശോധിക്കുകയാണിപ്പോള്‍ അന്വേഷണസംഘം. അന്വേഷണത്തിന്‍റെ ഭാഗമായി പ്രതിരോധസേനയോട് അഗ്നിവീറുകളുടെ വിവരങ്ങള്‍ ക്രോസ് ചെക്ക് ചെയ്യാനായി അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പിടികൂടിയ കുട്ടിയെ ജുവനൈല്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്ത് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. എത്രത്തോളം ഡേറ്റ കുട്ടി ചോര്‍ത്തിയിട്ടണ്ടെന്നും യഥാര്‍ഥ രേഖകള്‍ കുട്ടിയുടെ പക്കലുള്ള വിവരങ്ങളുമായി സാമ്യത ഉണ്ടോ എന്ന പരിശോധനയും പുരോഗമിക്കുന്നുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. ‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി

  4. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  5. ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

Share on WhatsApp

Share this story

അഗ്നിവീറുകളുടെ വിവരങ്ങൾക്ക് അഞ്ഞൂറ് ഡോളർ ; പ്രതിരോധ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഡാറ്റ വിൽക്കാനൊരുങ്ങിയ 14-കാരൻ പിടിയിൽ pathanamthittamedia.com