Skip to content

വാൾമാർട്ട് പാർക്കിങ് ഗ്രൗണ്ടിൽ വെടിവെപ്പ് ; കാനഡയിൽ ഇന്ത്യൻ വംശജരായ യുവാവും യുവതിയും കൊല്ലപ്പെട്ടു

സറെയ്: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സറെയിലെ ഒരു വാൾമാർട്ട് സ്റ്റോറിന് പുറത്തുണ്ടായ വെടിവെയ്പ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള സംഭവമാണിതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഗഗൻപ്രീത് റെഹാൽ (ഗാരി – 23), സുഖ്‌ജീത് കൗർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്.നവംബർ 15-ന് രാത്രിയിലാണ് സ്റ്റോറിന് പുറത്ത് വെടിവെപ്പ് ഉണ്ടായത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു എന്ന് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെ (IHIT) ഉദ്ധരിച്ച് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

കൊല്ലപ്പെട്ട രണ്ടുപേരും സമീപത്തുള്ള ഡെൽറ്റ ടൗൺഷിപ്പിലെ താമസക്കാരാണെന്ന് പോലീസ് പറഞ്ഞു. ഇവർ ദമ്പതികളാണെന്നും റിപ്പോർട്ടുകളുണ്ട്. റെഹാലിനെതിരെ മുൻപ് ആയുധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കേസുകളുള്ളതായി പോലീസ് പറഞ്ഞു. എന്നാൽ കൗറിന് കാനഡയിൽ മറ്റു വലിയ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ഈ ആക്രമണം വ്യക്തമായ ലക്ഷ്യത്തോടെ നടത്തിയതാണെന്നും സംഘടിത കുറ്റകൃത്യങ്ങളുമായി ഇതിന് ബന്ധമുണ്ടാകാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. ‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി

  4. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  5. ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

Share on WhatsApp

Share this story

വാൾമാർട്ട് പാർക്കിങ് ഗ്രൗണ്ടിൽ വെടിവെപ്പ് ; കാനഡയിൽ ഇന്ത്യൻ വംശജരായ യുവാവും യുവതിയും കൊല്ലപ്പെട്ടു pathanamthittamedia.com