Skip to content

ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

ചെന്നൈ: തമിഴ്നാട്ടിലെ നാഗർകോവിലിൽ ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ യാർഡിലെ കോച്ചിനുള്ളിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) അറസ്റ്റിലായി. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല. ഇക്കഴിഞ്ഞ 18ന് രാവിലെ എട്ടുമണിയോടെ ആണ് നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ – കോട്ടയം ട്രെയിനിൻ്റെ കോച്ചിനുള്ളിൽ സീറ്റിനടിയിലായി അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത റെയിൽവേ പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കേസ് ഏറ്റെടുത്ത പ്രത്യേക സംഘം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. നവംബർ 14ന് രാവിലെ എട്ടുമണിക്ക് കൊലപാതകം നടന്ന കോച്ചിൽ നിന്ന് വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ഇറങ്ങിവരുന്ന ദൃശ്യം പോലീസിന് ലഭിച്ചു. തുടരന്വേഷണത്തിലാണ് ഇയാളാണ് കൊലയാളിയെന്ന് പോലീസ് സ്ഥിരീകരിച്ചത്.

14ന് അർധരാത്രി 12:30നാണ് കൊലപാതകം നടന്നതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. രാത്രി 12:30ന് അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്ന യുവതിയെ പ്രതി ബലംപ്രയോഗിച്ച് വലിച്ചിഴച്ച് യാർഡിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് കോച്ചിൽ എത്തിച്ചു ബലാത്സംഗത്തിന് ഇരയാക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനത്തെ തുടർന്നുള്ള ഗുരുതര പരിക്കാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

  4. ‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി

  5. മല്ലപ്പള്ളി സഹകരണ ബാങ്കിൽ 1.35 കോടി രൂപയുടെ സ്വർണം കാണാനില്ല : ജീവനക്കാരൻ അറസ്റ്റിൽ

Share on WhatsApp

Share this story

ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ pathanamthittamedia.com