ഉത്തർപ്രദേശിലെ വോട്ടർ പട്ടികാ വിവാദം : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരസ്യപ്രസ്താവനയ്ക്ക് ആധാരമായ വിവരങ്ങൾ തേടി കമ്മിഷൻ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദുക്കളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെളിവ് നൽകണമെന്ന് വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ സമിതി. പ്രസ്താവനയ്ക്ക് ആധാരമായ വിവരങ്ങളും തെളിവുകളും നൽകണമെന്ന് സമിതി യോഗിയോട് ആവശ്യപ്പെട്ടു. തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ (എസ്ഐആർ) നടപടിക്കിടെ ഇത്രയും പേരെ ഒഴിവാക്കിയെന്നായിരുന്നു യോഗിയുടെ അവകാശവാദം. ഈ അവകാശവാദം പരിശോധിക്കുന്നതിനും അർഹരായ വോട്ടർമാരെ അന്യായമായി പട്ടികയിൽനിന്ന് നീക്കിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുമാണ് സമിതി വിവരങ്ങൾ തേടിയത്.
മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ സ്വതന്ത്ര കമ്മിഷനാണ് യോഗി ആദിത്യനാഥിന് കത്തയച്ചത്. ഉത്തർപ്രദേശിലെ വോട്ടർപട്ടികയുടെ എസ്ഐആർ നടപടികൾ പരിശോധിക്കുന്നതിനായി രൂപവത്കരിച്ച സ്വയം പ്രഖ്യാപിത കമ്മിഷനാണിത്. 1.27 കോടി ഹിന്ദുക്കൾ പട്ടികയിൽനിന്ന് പുറത്തായെന്ന മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവന ഗൗരവത്തോടെ പരിശോധിക്കാനാണ് കമ്മിഷന്റെ തീരുമാനം.
ലോയേഴ്സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റിയൂഷൻ (എൽഎഎഫ്സി) പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. യോഗിയുടെ പ്രസ്താവനയെ പിന്തുണയ്ക്കുന്ന വിവരങ്ങളോ രേഖകളോ നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടതായി വാർത്താക്കുറിപ്പിൽ പറയുന്നു. വോട്ടർ പട്ടികയിൽനിന്ന് ഇത്രയധികം പേരെ ഒഴിവാക്കിയെന്ന അവകാശവാദത്തിന് വ്യക്തമായ തെളിവുകൾ ലഭിക്കേണ്ടതുണ്ടെന്നും സമിതി വ്യക്തമാക്കി. ലഭിക്കുന്ന വിവരങ്ങൾ സ്വതന്ത്രമായി പരിശോധിക്കുമെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
ബെംഗളൂരുവിൽ അരുംകൊല; ഭാര്യയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം പാർക്കിൽ മാലിന്യത്തിനടിയിൽ ഒളിപ്പിച്ചു, രണ്ടുമാസത്തിനുശേഷം പ്രതി പിടിയിൽ
-
’ഞാൻ ജനങ്ങളോട് നടത്തിയ അഭ്യർത്ഥന സ്വർണവില കുറയാൻ കാരണമായി’; ലഖ്നൗവിൽ അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി
-
അഗ്നിവീറുകളുടെ വിവരങ്ങൾക്ക് അഞ്ഞൂറ് ഡോളർ ; പ്രതിരോധ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഡാറ്റ വിൽക്കാനൊരുങ്ങിയ 14-കാരൻ പിടിയിൽ
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
-
ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി


