Skip to content

ക്രീമിൽ അമിത അളവിൽ മെർക്കുറി സാന്നിധ്യമെന്ന് റിപ്പോർട്ട് ; 17-കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇടപെട്ട് പോലീസ്

മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ച് 17-കാരിക്ക് വക്ക രോഗം ബാധിച്ചെന്ന ആരോപണത്തിൽ ഇടപെട്ട് പോലീസ്. അരീക്കോട് പോലീസാണ് വിഷയത്തിൽ ഇടപെട്ടത്. പെൺകുട്ടിയുടെ വീട്ടിലെത്തി പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു. കുട്ടി ഉപയോഗിച്ച ക്രീമിന്റെ സാമ്പിൾ ഞായറാഴ്ച്‌ച പരിശോധനക്ക് അയക്കും. കേസെടുക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും പോലീസ് അറിയിച്ചു.ഫെയർനസ് ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്‌ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് പെൺകുട്ടിക്ക് സ്ഥിരീകരിച്ചതായി പറയുന്നത്.

വിദഗ്ധപരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ മെർക്കുറിയുടെ അമിതസാന്നിധ്യം കണ്ടെത്തിയെന്നും പറയുന്നു. ഒരുവർഷമായി ഉപയോഗിച്ച ഫെയ്‌സ് ക്രീമിൽ നിന്നാണ് വൃക്കരോഗമുണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞുവെന്ന് പെൺകുട്ടി പറഞ്ഞു.മെർക്കുറി അമിതമായതിനാൽ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. ബി.പി. കുറയുക, ക്ഷീണം, തലകറങ്ങുക, ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥയുമുണ്ടായി. തുടർപരിശോധനയിലാണ് രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതെങ്ങനെ ഉണ്ടായെന്നറിയാൻ ക്രീം ടെസ്റ്റിന് അയച്ചപ്പോഴാണ് ക്രീമിൽ അമിതമായി മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രകൃതിദത്ത ചേരുവകളാണെന്നു പറഞ്ഞ് വിൽപനയ്ക്കുവെച്ചിരുന്ന ക്രീമാണ് ഉപയോഗിച്ചിരുന്നത് പെൺകുട്ടി പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. ‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി

  4. ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

  5. കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

Share on WhatsApp

Share this story

ക്രീമിൽ അമിത അളവിൽ മെർക്കുറി സാന്നിധ്യമെന്ന് റിപ്പോർട്ട് ; 17-കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇടപെട്ട് പോലീസ് pathanamthittamedia.com