Skip to content

മട്ടാഞ്ചേരി സിനഗോഗിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; സുരേഷ് ഗോപിക്കും മുഹമ്മദ് ഷിയാസിനും എതിരെ പരാതി

എറണാകുളം: മട്ടാഞ്ചേരി സിനഗോഗിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കൊച്ചി എംഎല്‍എ മുഹമ്മദ് ഷിയാസിനും എതിരെ പരാതി. സിപിഐഎം പ്രവര്‍ത്തകനായ ടി എം സൈനുദ്ദീന്‍ ആണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയത്. സുരക്ഷാ ഭീഷണിയുള്ള മട്ടാഞ്ചേരി സിനഗോഗിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടെന്നാണ് പരാതി. ആഗോള തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജൂത ദേവാലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ സുരക്ഷ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മട്ടാഞ്ചേരി ജൂത സിനഗോഗിലും കഴിഞ്ഞ ദിവസങ്ങളിലായി കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജൂത പള്ളിക്ക് മീറ്ററുകള്‍ അകലെ ബാരിക്കേഡുകള്‍ തീര്‍ത്ത് സഞ്ചാരസ്വാതന്ത്ര്യം വരെ തടഞ്ഞ് സുരക്ഷ കര്‍ശനമാക്കിയതിനിടെയാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കൊച്ചി എംഎല്‍എ മുഹമ്മദ് ഷിയാസും മട്ടാഞ്ചേരി സിനഗോഗിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ റീല്‍സ് ഇട്ടതെന്നാണ് പരാതി. ടൂറിസം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം മട്ടാഞ്ചേരി സിനഗോഗ് സന്ദര്‍ശിക്കവെയാണ് ആരാധനാലയത്തിന്റെ പ്രാര്‍ത്ഥനാ ഹാള്‍ അടക്കമുള്ളവയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫി നിരോധിതമേഖലയായ സിനഗോഗില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ റീല്‍സ് ചിത്രീകരിക്കുകയായിരുന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കും കൊച്ചി എംഎല്‍എ മുഹമ്മദ് ഷിയാസിനും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് പരാതി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. ‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി

  4. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  5. ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

Share on WhatsApp

Share this story

മട്ടാഞ്ചേരി സിനഗോഗിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; സുരേഷ് ഗോപിക്കും മുഹമ്മദ് ഷിയാസിനും എതിരെ പരാതി pathanamthittamedia.com