Skip to content

കൊണ്ടോട്ടി എം.ഡി.എം.എ. ലഹരിക്കടത്ത് കേസിൽ നൈജീരിയൻ സ്വദേശിയും ഭാര്യയും പുണെയിൽ പിടിയിൽ

മലപ്പുറം: കൊണ്ടോട്ടി എം.ഡി.എം.എ. (MDMA) ലഹരിക്കടത്ത് കേസിൽ നൈജീരിയൻ സ്വദേശിയും ഭാര്യയും പുണെയിൽ പിടിയിൽ. നൈജീരിയൻ സ്വദേശിയായ പോളും അദ്ദേഹത്തിന്റെ ഇന്ത്യൻ വംശജയായ ഭാര്യ ആരതിയുമാണ് പോലീസിന്റെ പിടിയിലായത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്. (NDPS) നിയമപ്രകാരമാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണിൽ കൊണ്ടോട്ടിയിലെ പുളിക്കലിൽനിന്ന് 780 ഗ്രാം എം.ഡി.എം.എ. പിടിച്ച കേസിലെ തുടരന്വേഷണത്തിലാണ് നൈജീരിയൻ ദമ്പതികളും അറസ്റ്റിലായത്. അറസ്റ്റിലായ പോൾ മയക്കുമരുന്ന് കൈമാറുന്ന ക്യാരിയറായാണ് പ്രവർത്തിച്ചിരുന്നതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ മാധ്യമങ്ങളോട് പറഞ്ഞു.

പോൾ അടക്കമുള്ള ക്യാരിയർമാർക്ക് പിന്നാലെ നടത്തിയ തെരച്ചിലാണ് പ്രധാന കണ്ണികളിലേക്ക് എത്തിച്ചത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലായി ഇതുവരെ പത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതായും പോലീസ് അറിയിച്ചു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കായി പോൾ ഭാര്യയുടെ ബാങ്ക് അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. ലഹരിവ്യാപാരത്തെക്കുറിച്ച് ഭാര്യക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും ഭവിഷ്യത്തുകളെക്കുറിച്ച് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവർ കേസിൽ പങ്കാളിയായതെന്നും പോലീസ് സ്ഥിരീകരിച്ചു. ബെംഗളൂരു പോലീസിന്റെ അഞ്ച് കിലോ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട കേസിലും കോയമ്പത്തൂരിലെ ലഹരികേസുകളിലും പ്രതികൾക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.ഈ കേസുകളെല്ലാം ഒരേ നാർക്കോട്ടിക് ശൃംഖലയുടെ ഭാഗമാണെന്ന് വ്യക്തമായിട്ടുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും വലിയ ലഹരി ശൃംഖല തകർത്തുകൊണ്ടുളള ആക്ഷൻ പ്ലാനിലേക്കും പോലീസ് കടക്കുകയാണെന്നും എസ്.പി അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. ‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി

  4. ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

  5. കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

Share on WhatsApp

Share this story

കൊണ്ടോട്ടി എം.ഡി.എം.എ. ലഹരിക്കടത്ത് കേസിൽ നൈജീരിയൻ സ്വദേശിയും ഭാര്യയും പുണെയിൽ പിടിയിൽ pathanamthittamedia.com