വരും ദിവസങ്ങളിൽ കൂടുതൽ തിരിച്ചടികൾ കാണേണ്ടിവരും ; രഹസ്യ ഭൂഗർഭ മിസൈൽ താവളത്തിൽ നിന്ന് അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഇറാന്റെ താക്കീത്
തെഹ്റാൻ: അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വീണ്ടും മുന്നറിയിപ്പുമായി ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി അഹമ്മദ് വാഹിദി. ശത്രുക്കൾക്ക് ഇനിയും നാണം കെടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ ‘മിസൈൽ സിറ്റി’ എന്ന് വിശേഷിപ്പിക്കുന്ന, ഇറാൻ്റെ ഭൂഗർഭ ആയുധകേന്ദ്രം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോൾ ശത്രുക്കൾ നേരിടുന്നത് തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ തിരിച്ചടികൾ കാണേണ്ടിവരുമെന്നും വാഹിദി മുന്നറിയിപ്പ് നൽകി.’ശത്രുക്കൾക്ക് ഇപ്പോൾ സംഭവിച്ചത് തുടക്കം മാത്രമാണ്. അവർ കൂടുതൽ അപമാനിക്കപ്പെടുന്നതും നാണംകെടുന്നതും നാം കാണും. സത്യമാണ് വിജയിക്കുന്നതെന്ന് വ്യക്തമാകും. അസത്യം ഇല്ലാതാകണമെന്നാണ് ദൈവത്തിൻ്റെ തീരുമാനം’ -ഐആർജിസി മേധാവി അഹമ്മദ് വാഹിദി പറഞ്ഞതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഐആർജിസി മേധാവിയുടെ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു. ഐആർജിസി എയ്റോസ്പേസ് ഫോഴ്സ് മേധാവി മജീദ് മൗസവിയും വാഹിദിക്കൊപ്പം മിസൈൽ സിറ്റി സന്ദർശിച്ചു. പുതിയ ഇരട്ട മിസൈൽ വിക്ഷേപണ സംവിധാനം സന്ദർശനത്തിനിടെ പ്രദർശിപ്പിച്ചു. എന്നാൽ ഈ ഭൂഗർഭ കേന്ദ്രം ഇറാനിലെ ഏത് സ്ഥലത്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ ആഴ്ചയും സമാനമായ ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇപ്പോൾ പുറത്തുവിട്ടതും നേരത്തേ പുറത്തുവിട്ടതും ഒരേ കേന്ദ്രത്തിന്റെ ദൃശ്യങ്ങളാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ എംക്യു-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായി ശനിയാഴ്ച ഐആർജിസി അവകാശപ്പെട്ടിരുന്നു. പുതുതായി വിന്യസിച്ച വ്യോമപ്രതിരോധ സംവിധാനമാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് ഇറാൻ്റെ അവകാശവാദം.
കടലിടുക്കിലെ വ്യോമനീക്കങ്ങൾ നിരീക്ഷിക്കുന്നതിനിടെയാണ് ഡ്രോൺ കണ്ടെത്തിയതെന്നും തുടർന്ന് തടഞ്ഞ് വെടിവെച്ചിട്ടെന്നും ഐആർജിസി അറിയിച്ചു. ഇറാൻ വെടിവെച്ചിട്ട 58-ാമത്തെ അമേരിക്കൻ എംക്യു-9 ഡ്രോണാണിതെന്നും സൈനിക വൃത്തങ്ങൾ അവകാശപ്പെട്ടു. ഇറാൻ ഇൻ്റർനാഷണലാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ദീർഘനേരം പറക്കാൻ ശേഷിയുള്ള അമേരിക്കൻ സൈനിക ഡ്രോണാണ് എംക്യു-9 റീപ്പർ. രഹസ്യവിവരങ്ങൾ ശേഖരിക്കൽ, നിരീക്ഷണം, ശത്രുക്കളുടെ നീക്കങ്ങൾ കണ്ടെത്തൽ, കൃത്യമായി ലക്ഷ്യത്തിലേക്ക് ആക്രമണം നടത്തൽ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
-
ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി





