ബെംഗളൂരുവിൽ അരുംകൊല; ഭാര്യയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം പാർക്കിൽ മാലിന്യത്തിനടിയിൽ ഒളിപ്പിച്ചു, രണ്ടുമാസത്തിനുശേഷം പ്രതി പിടിയിൽ
ബെംഗളൂരു: പതിവുപോലെ പാർക്കിൽ നടക്കാനെത്തിയവർ അന്നും ആ നായയെ കണ്ടു, പക്ഷേ അവൻ കടിച്ചുകൊണ്ട് നടന്നിരുന്ന സാധനം കണ്ടതോടെ അവരെല്ലാം അങ്കലാപ്പിലായി.. കാരണം മറ്റൊന്നുമല്ല, അതൊരു മനുഷ്യന്റെ തലയോട്ടിയായിരുന്നു. നടക്കാനെത്തിയവർ ഉടൻ തന്നെ പോലീസിനെ വിളിച്ചു. പോലീസിൻ്റെ അന്വേഷണത്തിൽ പിന്നീട് പുറത്തുവന്നത് ചാക്കിലാക്കിയ നിലയിലുള്ള ഒരു മനുഷ്യന്റെ അസ്ഥികൂടം മാത്രമല്ല, അതിനുപിന്നിലെ അരുംകൊലയുടെ കഥകൂടിയാണ്.ഇക്കഴിഞ്ഞ നവംബർ ആറിന് ബെംഗളൂരുവിലെ ഒരു പാർക്കിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പാർക്കിൽ ഒരു മനുഷ്യന്റെ തലയോട്ടി എന്ന് ഫോൺകോൾ ലഭിച്ച ഉടൻതന്നെ കോടിഗെഹള്ളി പോലീസ് സംഭവസ്ഥലത്തേക്ക് കുതിച്ചു.
നായയുടെ പക്കൽനിന്നും തലയോട്ടി പിടിച്ചെടുത്ത് വിശദമായി പരിശോധിച്ചു, മനുഷ്യൻത് തന്നെ. എവിടെനിന്നാവും ഇതിവിടെ വന്നിട്ടുണ്ടാവുക? ആദ്യഘട്ടമെന്ന നിലയിൽ പാർക്ക് അരിച്ചുപെറുക്കാൻ തന്നെ പോലീസ് തീരുമാനിച്ചു.പരിശോധന വെറുതെയായില്ല. തലയോട്ടി ലഭിച്ചതിന് 30 മീറ്റർ അകലെനിന്നുതന്നെ ആക്രിപെറുക്കാൻ ഉപയോഗിക്കുന്ന ചാക്കിലാക്കിയ നിലയിൽ ഒരു മനുഷ്യന്റെ അസ്ഥികൂടം മുഴുവനായും പോലീസിന് ലഭിച്ചു. പാർക്കിലെ ചപ്പുചവറുകൾ കൂനകൂട്ടിയിട്ടിരുന്ന ആ സ്ഥലത്തും ചാക്കിലും ഒരു മനുഷ്യൻ്റെ ശരീരം അഴുകിത്തീർന്നതിൻ്റെ സകല ശേഷിപ്പുകളും ഉണ്ടായിരുന്നു. അതുമാത്രമല്ല, അസ്ഥികൂടത്തിനൊപ്പം ഉണ്ടായിരുന്ന ഒരു പൗച്ചിൽ നിന്ന് ഒരു യുവതിയുടെ ആധാർ കാർഡും പാൻ കാർഡും കൂടി പോലീസിന് ലഭിച്ചു.
രേഖകളിലുള്ള യുവതിയുടേത് തന്നെയായിരിക്കുമോ ഈ അസ്ഥികൂടം? പോലീസ് ആ എല്ലിൻകഷണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കയെച്ചു. സംശയിച്ചതുപോലെ തന്നെ, അത് മധ്യവയസ്കയായ ഒരു സ്ത്രീയുടേത് തന്നെയായിരുന്നു. ആധാർ കാർഡിലുണ്ടായിരുന്ന സുജാത എന്ന 34-കാരിയുടേത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രാഥമിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ, സുജാതയുടെ ആദ്യ ഭർത്താവ് അഞ്ചു വർഷം മുമ്പ് മരിച്ചുപോയതായി പോലീസ് മനസിലാക്കി.
ഇതിനുശേഷമാണ്, ജക്കൂർ ലേഔട്ടിൽ താമസിച്ചിരുന്ന സുജാത തന്റെ അഞ്ച് മക്കളെ സഹോദരിയുടെ വീട്ടിലാക്കിയ ശേഷം ആക്രി പെറുക്കുന്ന ജോലി ചെയ്യാൻ തുടങ്ങി. പിന്നീടാണ് തന്നെപ്പോലെ തന്നെ ആക്രിപെറുക്കുകയും കെട്ടിടനിർമാണ തൊഴിലാളിയായും പോയിരുന്ന ചിക്കബല്ലാപ്പൂർ സ്വദേശി കല്ലു എന്ന് വിളിക്കുന്ന ഫയാസ് പാഷയുമായി അവർ അടുപ്പത്തിലായത്. സുജാതയേക്കാൾ വയസിന് ഇളയ ആളായിരുന്നു 25-കാരനായ പാഷ. അഞ്ച് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാൽ അധികം വൈകാതെ തന്നെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങി. സുജാതയുടെ സ്വഭാവത്തെക്കുറിച്ച് പാഷ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അയാൾ സംശയിച്ചു. കലഹം നിരന്തരമായതോടെ പാഷ സുജാതയെ ഉപേക്ഷിച്ചുപോയി. എന്നാൽ ബന്ധം അവസാനിപ്പിക്കാൻ സുജാത ഒരുക്കമായിരുന്നില്ല. അവൾ വീണ്ടും പാഷയെ സമീപിച്ചു
ഒന്നിച്ചു ജീവിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും തിരികെ വരാൻ നിർബന്ധിക്കുകയും ചെയ്തു. നഗരത്തിലെ പാർക്കുകളിലും ബസ് സ്റ്റാൻഡുകളിലും മറ്റുമാണ് ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ പാഷ തിരിച്ചെത്തിയ ശേഷവും ദമ്പതികൾ തമ്മിൽ വീണ്ടും വഴക്കുകൾ തുടരുകയായിരുന്നു. ഇത്തരത്തിലൊരു തർക്കം മൂർച്ഛിച്ച ഘട്ടത്തിലായിരിക്കണം പാഷ ആ കടുംകൈ ചെയ്തതെന്ന് പോലീസ് ഊഹിച്ചു. അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ ഇത്രയും മനസിലാക്കിയ പോലീസ് പാഷയെ കസ്റ്റഡിയിലെടുത്തു.
ബാക്കി പറഞ്ഞത് പാഷയാണ്; രണ്ടു മാസങ്ങൾക്കുമുമ്പ് ഒരു രാത്രിയിൽ പാർക്കിൽവെച്ച് പാഷയും സുജാതയും മദ്യപിച്ചിരുന്നു. അന്നും ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇരുവരും തമ്മിൽ വഴക്കായി, കൈയാങ്കളിയായി.. ഇതിനിടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പാഷ സുജാതയുടെ കഴുത്തറുത്തു. അവളുടെ ജീവൻപോയി എന്ന് മനസിലായതോടെ മൃതദേഹം ആക്രി പെറുക്കാൻ ഉപയോഗിക്കുന്ന ചാക്കിലാക്കി.
കോടിഗെഹള്ളിയിലെ ഗുണ്ടാഞ്ചനേയ ക്ഷേത്ര പാർക്കിന്റെ ഒരു കോണിൽ തള്ളിയിരുന്ന മാലിന്യങ്ങൾക്കടിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് പാഷ സമ്മതിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നാലെ ഇയാൾ അവിടെനിന്നും രക്ഷപ്പെട്ടു. നവംബർ 18-ന് എലഹങ്കയിലെ റൈതറ സന്തെയിൽവെച്ചാണ് പോലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
നവംബർ ആദ്യവാരം ഒരു നായ തലയോട്ടി പുറത്തേക്ക് വലിച്ചിട്ടതോടെയാണ് നടക്കാൻ വന്നവർ ഇത് കാണുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തത്. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ആ ചവറ്റുകൂനയിലെ മറ്റ് ജീർണിച്ച വസ്തുക്കൾക്കൊപ്പം സുജാതയും മണ്ണോട് ചേരുമായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അങ്ങനെയെങ്കിൽ.. സംശയത്തിൻ്റെ പേരിൽ, മദ്യലഹരിയിൽ സ്വന്തം ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു കുറ്റവാളി നിയമത്തിൻ്റെ കണ്ണിൽനിന്നും രക്ഷപ്പെട്ടേനെ.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
’ഞാൻ ജനങ്ങളോട് നടത്തിയ അഭ്യർത്ഥന സ്വർണവില കുറയാൻ കാരണമായി’; ലഖ്നൗവിൽ അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി
-
അഗ്നിവീറുകളുടെ വിവരങ്ങൾക്ക് അഞ്ഞൂറ് ഡോളർ ; പ്രതിരോധ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഡാറ്റ വിൽക്കാനൊരുങ്ങിയ 14-കാരൻ പിടിയിൽ
-
പഹൽഗാം ഭീകരാക്രമണം ; നിർണായക തെളിവായ ഗോപ്രോ ക്യാമറയെക്കുറിച്ചുള്ള ചൈനയുടെ പ്രതികരണത്തിനായി കാത്ത് ഇന്ത്യ
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി
-
ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ
-
കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്


