ചർച്ചകൾ ഫലം കണ്ടു ; വല്ലാർപാടം ചരക്കുനീക്ക സ്തംഭനത്തിന് വിരാമം, തിങ്കളാഴ്ച മുതൽ ലോറികൾ സർവീസ് തുടങ്ങും
കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൽ തുടരുന്ന ചരക്കുനീക്ക പ്രതിസന്ധിക്ക് പരിഹാരമായി. കണ്ടെയ്നർ സ്കാനിംഗുമായി ബന്ധപ്പെട്ട് ട്രെയ്‌ലർ തൊഴിലാളികൾ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ തീരുമാനമായി. തിങ്കളാഴ്ച മുതൽ തുറമുഖത്തെ ചരക്കുനീക്കം സാധാരണ നിലയിൽ പുനരാരംഭിക്കും. ഹൈബി ഈഡൻ എംപി, കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസ്, എറണാകുളം ജില്ലാ കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. കണ്ടെയ്നറുകൾ സ്കാൻ ചെയ്യുമ്പോൾ ഡ്രൈവർ ക്യാബിനുകളെ റേഡിയേഷൻ ബാധിക്കുന്നില്ലെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്തുന്നതിനായി തിങ്കളാഴ്ച പരസ്യ പ്രദർശനം നടത്തും.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക വൈദ്യസംഘം തൊഴിലാളികളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. സുരക്ഷാ കാരണങ്ങളാൽ ഇറക്കുമതി കണ്ടെയ്നറുകൾ പൂർണ്ണമായും സ്കാൻ ചെയ്യണമെന്ന നിർദ്ദേശം പ്രാബല്യത്തിലായതോടെയാണ് റേഡിയേഷൻ ഭീഷണി ആരോപിച്ച് ട്രെയ്‌ലർ തൊഴിലാളികൾ സമരം ആരംഭിച്ചത്. സമരത്തെത്തുടർന്ന് ആയിരക്കണക്കിന് കണ്ടെയ്നറുകൾ ടെർമിനലിൽ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇന്നത്തെ ചർച്ചയിൽ ആശങ്കകൾക്ക് പരിഹാരമായതോടെയാണ് സമരം പിൻവലിക്കാൻ തൊഴിലാളി സംഘടനകൾ തയ്യാറായത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
ക്രീമിൽ അമിത അളവിൽ മെർക്കുറി സാന്നിധ്യമെന്ന് റിപ്പോർട്ട് ; 17-കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇടപെട്ട് പോലീസ്
-
മട്ടാഞ്ചേരി സിനഗോഗിന്റെ ദൃശ്യങ്ങള് പ്രചരിപ്പിച്ചു ; സുരേഷ് ഗോപിക്കും മുഹമ്മദ് ഷിയാസിനും എതിരെ പരാതി
-
ഇപ്പോൾ യുഡിഎഫിന് നല്ലകാലം ; ഇപ്പോൾ ഒഴുക്ക് യുഡിഎഫിലേക്ക് ആണ്, ഇനിയും കൂടുതൽ പേർ വരും എന്ന് പി കെ കുഞ്ഞാലിക്കുട്ടി
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
-
ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി


