Skip to content

ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈത തുറമുഖം സൗദി സഖ്യസേന ആക്രമിച്ചതോടെ ചെങ്കടല്‍ മേഖലയില്‍ യുദ്ധഭീതി

ടെഹ്റാൻ: ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈത തുറമുഖം സൗദി സഖ്യസേന ആക്രമിച്ചതോടെ ചെങ്കടല്‍ മേഖലയില്‍ യുദ്ധഭീതി. തിരിച്ചടി തുടങ്ങിയ ഹൂത്തികള്‍ റിയാദിലേക്കും സൗദിയുടെ തെക്കന്‍ മേഖലകളിലേക്കും ഡ്രോണ്‍ ആക്രമണം നടത്തി. സൗദിയിലെ തുറമുഖങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നല്‍കി. അതിനിടെ ഹോര്‍മൂസില്‍ ഒരു കപ്പല്‍കൂടി ആക്രമണത്തിന് ഇരയായി. അമേരിക്കയുടെ ഡ്രോണ്‍ തകര്‍ത്തതായി ഇറാന്‍ ഐആര്‍ജിസി അവകാശപ്പെട്ടു. ഹൂത്തി നിയന്ത്രണത്തില്‍ യെമന്‍റെ പടിഞ്ഞാറ് ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം.

ഹൊദൈതയില്‍ ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പിന്‍ പിന്നാലെയായിരുന്നു രാത്രിയോടെ സൗദി സഖ്യസേനയുടെ ശക്തമായ വ്യോമാക്രമണം. പ്രത്യേക ഓപറേഷന്‍ എന്ന് വിശേഷിപ്പിച്ച് നടത്തിയ ആക്രമണത്തിലൂടെ ഹൊദൈദവഴിയുള്ള ഹൂത്തികളുടെ ആയുധക്കടത്ത് തടയുയകായിരുന്നു ലക്ഷ്യമെന്ന് സഖ്യസേന വക്താവ് അറിയിച്ചു. തിരിച്ചടി തുടങ്ങിയ ഹൂത്തികള്‍ റിയാദിലേക്ക് 3 തവണ ബാലസ്റ്റിക് മിസൈല്‍ ആക്രണം നടത്തി. പിന്നാലെ തെക്കന്‍ സൗദി പ്രവശ്യകളിലേക്ക് ഡ്രോണ്‍ ആക്രമണവും നടത്തി. ജിദ്ദ ഉള്‍പ്പെടെ സൗദിയിലെ തുറമുഖങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിയണമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കി. യെമനിലേക്ക് 90 ശതമാനത്തോളം ഭക്ഷണവും, മരുന്നുമെത്തുന്ന തുറമുഖം തകര്‍ന്നതോടെ യെമനില്‍ വന്‍ പ്രതിസന്ധിയുണ്ടാകുമെന്ന് ഉറപ്പായി.

നിരവധി ഇടങ്ങളില്‍ സൗദി സിവില്‍ ഡിഫന്‍സ് ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ മുന്നറിയിപ്പ് നല്‍കി. സൗദിയുടെ ആകാശത്ത് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.മറുഭാഗത്ത് ഹോര്‍മൂസില്‍ ഒരു കപ്പല്‍കൂടി ആക്രമണത്തിന് ഇരയായി. ഒമാനിലെ ഖസാബ് ദ്വീപിന് സമീപമാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആളപായമില്ല, എണ്ണ ചോര്‍ന്നതായും റിപ്പോര്‍ട്ടുകളില്ല. ഹോര്‍മൂസില്‍ അമേരിക്കയുടെ MQ-9 ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാനിലെ ഐആര്‍ജിസി അവകാശപ്പെട്ടു. അതിനിടെ ഇറാനെതിരെ ഡോണള്‍ഡ് ട്രപ് വീണ്ടും തുറന്നടിച്ച് രംഗത്തുവന്നു. ഇറാന്‍ 51 വര്‍ഷമായി ലോക ജനതയെ വിഡ്ഡികളാക്കുന്നു യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍റെ ഭരണാധികാരികള്‍ ആത്മാര്‍ഥമായി ഒന്നും ചെയ്യുന്നില്ല.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

  4. ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

  5. ‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി

Share on WhatsApp

Share this story

ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഹൊദൈത തുറമുഖം സൗദി സഖ്യസേന ആക്രമിച്ചതോടെ ചെങ്കടല്‍ മേഖലയില്‍ യുദ്ധഭീതി pathanamthittamedia.com