കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പോലീസ് സ്റ്റേഷനിൽ എസ്ഐയുടെ നേതൃത്വത്തിൽ പൂജ
ചെന്നൈ: കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പോലീസ് സ്റ്റേഷനിൽ എസ്ഐയുടെ നേതൃത്വത്തിൽ പൂജ. തമിഴ്നാട് വില്ലുപുരം ജില്ലയിലെ സത്യമംഗലം പോലീസ് സ്റ്റേഷനിലാണ് ഇൻസ്പെക്ടറും മറ്റ് പോലീസുകാരും ചേർന്ന് ഗണപതിഹോമം നടത്തിയത്. ശാസ്ത്രീയമായി കേസ് അന്വേഷിക്കുന്നതിനുപകരം പോലീസ് സ്റ്റേഷനിൽ പൂജ നടത്തിയതിനെതിരെ വിമർശനവുമായി ഡിഎംകെ രംഗത്തുവന്നു. കഴിഞ്ഞ ഒക്ടോബർ 12നാണ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഏഴ് വയസുകാരിയായ ഹേമാവതി എന്ന കുട്ടിയെ കാണാതാവുന്നത്. കുട്ടി ജന്മദിനം ആഘോഷിച്ച് രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ കുട്ടിയെ കാണാതായി.
കഴിഞ്ഞ ഒരു മാസത്തോളം കുട്ടിക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിൽ പോലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഒപ്പം സ്റ്റേഷൻ പരിധിയിൽ നിന്ന് അഴുകിയ നിലയിലുള്ള മൃതദേഹവും ഒരു അസ്ഥികൂടവും കണ്ടെത്തിയിരുന്നു. ഈ കേസുകളിലും തുമ്പുണ്ടാക്കാൻ പോലീസിന് കഴിഞ്ഞില്ല. രജിസ്റ്റർ ചെയ്ത കേസുകളൊന്നും തെളിയിക്കാൻ കഴിയാതെ വന്നതോടെ പോലീസ് സ്റ്റേഷന് ദോഷമുണ്ടെന്ന് ഉദ്യോഗസ്ഥർ വിശ്വസിച്ചു. തുടർന്നാണ് ഗണപതി ഹോമം നടത്താൻ തീരുമാനിച്ചതെന്ന് എസ്ഐ സുരേഷ് ബാബു പറഞ്ഞു. തനിക്ക് കേസ് തെളിയിക്കാൻ സമ്മർദം ഉണ്ടെന്നും സ്റ്റേഷൻ പരിസരത്ത് പ്രശ്നങ്ങൾ ഉണ്ടെന്നും ആ ദോഷമൊക്കെ മാറാൻ വേണ്ടിയാണ് പൂജ നടത്തുന്നതെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
’ഞാൻ ജനങ്ങളോട് നടത്തിയ അഭ്യർത്ഥന സ്വർണവില കുറയാൻ കാരണമായി’; ലഖ്നൗവിൽ അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി
-
അഗ്നിവീറുകളുടെ വിവരങ്ങൾക്ക് അഞ്ഞൂറ് ഡോളർ ; പ്രതിരോധ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഡാറ്റ വിൽക്കാനൊരുങ്ങിയ 14-കാരൻ പിടിയിൽ
-
പഹൽഗാം ഭീകരാക്രമണം ; നിർണായക തെളിവായ ഗോപ്രോ ക്യാമറയെക്കുറിച്ചുള്ള ചൈനയുടെ പ്രതികരണത്തിനായി കാത്ത് ഇന്ത്യ
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ


