Skip to content

ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ഒരു മാപ്പുകൊണ്ട് തീരാവുന്നതേയുള്ളൂ ; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗാപാലിന്റെ മാപ്പ് പറച്ചിലില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ഒരു മാപ്പുകൊണ്ട് തീരാവുന്നതേയുള്ളൂ. ബിജെപിക്കും കോണ്‍ഗ്രസിനും അങ്ങോട്ടുമിങ്ങോട്ടും പോകാന്‍ എളുപ്പമാണ്. കോണ്‍ഗ്രസിനുള്ളില്‍ നിന്നാല്‍ ചന്ദനക്കുറി പോലും തൊടാന്‍ കഴിയില്ല എന്ന പരാമര്‍ശം നടത്തിയാണ് പത്മജ പാര്‍ട്ടിവിട്ടത്. അപ്പോള്‍ ആ ആശയം അറിയാഞ്ഞിട്ടല്ല പോയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഒരു മാപ്പ് കൊണ്ട് തീരുന്നതേയുള്ളു കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ബന്ധമെന്നും ഇമ്മാതിരി ഒരു പാര്‍ട്ടിയെ പറ്റി എന്തുപറയാനെന്നും അദ്ദേഹം ചോദിച്ചു. ഇവര്‍ക്ക് അതിര്‍ വരമ്പുകളില്ല. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകാനോ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് വരാനോ ഒരു അതിര്‍ വരമ്പില്ല എന്നത് മാത്രമല്ല, ഒരു നൂല് പോലും അതിന് തടസമായിട്ടില്ല. അതാണ് ഇവരുടെ അതിര്‍ത്തി. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് വരുന്നു എന്ന് അവര്‍ പറഞ്ഞിരിക്കുന്നു. മാപ്പ് പറഞ്ഞു വരണമെന്ന് പറഞ്ഞു. ഇന്നിപ്പോള്‍ മാപ്പ് പറഞ്ഞിരിക്കുന്നു. ഇനി എങ്ങനെ വരുന്നു എന്നത് അവരുടെ കാര്യം. ഞങ്ങള്‍ ഇടപെടേണ്ട കാര്യമില്ല – എം വി ഗോവിന്‍ന്‍ പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. ‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി

  4. ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

  5. കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

Share on WhatsApp

Share this story

ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ഒരു മാപ്പുകൊണ്ട് തീരാവുന്നതേയുള്ളൂ ; എം വി ഗോവിന്ദന്‍ pathanamthittamedia.com