നിലമ്പൂരില്‍ നിന്നും ബംഗളൂരുവിലേക്ക് പുതിയ കെ. എസ്. ആര്‍. ടി. സി ബസ് സര്‍വീസ് ആരംഭിച്ചു
നിലമ്പൂര്‍ : നിലമ്പൂരില്‍ നിന്നും ബാംഗളൂരിവിലേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി സെമി സ്ലീപ്പര്‍ സൂപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. രാവിലെ 10ന് നിലമ്പൂര്‍ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച് നാടുകാണി, ഗുണ്ടല്‍പേട്ട്, മൈസൂര്‍ വഴി വൈകുന്നേരം അഞ്ചിന് ബംഗളൂരുവിലെത്തും. രാത്രി 10ന് ബംഗളൂരിവില്‍ നിന്നാരംഭിച്ച് രാവിലെ 5ന് നിലമ്പൂരില്‍ തിരിച്ചെത്തുന്ന തരത്തിലാണ് സര്‍വീസ്. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുടെ ഇടപെടലില്‍ രാത്രിയാത്രാ നിരോധനമുള്ള ബന്ദിപൂര്‍ വനത്തിലൂടെ കടക്കാനുള്ള പ്രത്യേക പാസും ഈ സര്‍വീസിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ രാത്രി 10ന് നിലമ്പൂരില്‍ നിന്നും ബംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സീപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ് സമയം ഉച്ചക്ക് 1 മണിയിലേക്ക് പുനക്രമീകരിച്ചു. ഈ ബസ് രാത്രി 8ന് ബംഗളുരുവിലെത്തും. രാത്രി 11.45ന് ബംഗളുരുവില്‍ നിന്നും ആരംഭിച്ച് പിറ്റേ ദിവസം രാവിലെ 8.30ന് നിലമ്പൂരിലെത്തും.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
ക്രീമിൽ അമിത അളവിൽ മെർക്കുറി സാന്നിധ്യമെന്ന് റിപ്പോർട്ട് ; 17-കാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ ഇടപെട്ട് പോലീസ്
-
മട്ടാഞ്ചേരി സിനഗോഗിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; സുരേഷ് ഗോപിക്കും മുഹമ്മദ് ഷിയാസിനും എതിരെ പരാതി
-
ഇപ്പോൾ യുഡിഎഫിന് നല്ലകാലം ; ഇപ്പോൾ ഒഴുക്ക് യുഡിഎഫിലേക്ക് ആണ്, ഇനിയും കൂടുതൽ പേർ വരും എന്ന് പി കെ കുഞ്ഞാലിക്കുട്ടി
Most read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
കട്ടിലിനടിയിൽ പത്തി വിടർത്തി മൂർഖൻ : യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
-
ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി


