മല്ലപ്പള്ളി സഹകരണ ബാങ്കിൽ 1.35 കോടി രൂപയുടെ സ്വർണം കാണാനില്ല : ജീവനക്കാരൻ അറസ്റ്റിൽ
മല്ലപ്പള്ളി : മല്ലപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ പണയത്തിലിരുന്ന 1.35 കോടി രൂപയിലേറെ വിലവരുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. കുന്നന്താനം ജയസദനത്തിൽ വിജേഷ് ജയകുമാറിനെയാണ് (35) കീഴ്വായ്പ്പൂര് പോലീസ് അറസ്റ്റുചെയ്തത്. ബാങ്ക് പ്രസിഡന്റ് ജി.സതീഷ് ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ബാങ്ക് സെക്രട്ടറി രാധശ്രീ, ജീവനക്കാരനായ വിജേഷ് ജയകുമാർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. സംഭവത്തിൽ രണ്ടാം പ്രതിയായ രാധശ്രീയെ സെക്രട്ടറി സ്ഥാനത്തുനിന്ന് ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്തു. ബാങ്കിൽ പണയത്തിലിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. റീജണൽ മാനേജർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ നടത്തുന്ന പരിശോധനയ്ക്കിടെയാണ് ക്രമക്കേട് കണ്ടെത്തിയത്.
ബാങ്കിലെ ഒരു ജീവനക്കാരി പണയംവെച്ച സ്വർണത്തിലും കുറവ് കണ്ടെത്തിയിരുന്നു. 55 ഗ്രാം സ്വർണം പണയംവെച്ചിരുന്നെങ്കിലും പരിശോധനയിൽ 38 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ സ്വർണമില്ലാത്ത 32 പാക്കറ്റുകൾ കണ്ടെത്തി. ഇവയ്ക്ക് പകരമായി 1,35,68,000 രൂപ വായ്പ നൽകിയിട്ടുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായത്. 1,200 ഗ്രാമിലേറെ സ്വർണമാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം. 2026 മാർച്ച് 31 നും കഴിഞ്ഞ 19 നും ഇടയിലുള്ള കാലയളവിലാണ് പണയവസ്തുക്കൾ നഷ്ടപ്പെട്ടതെന്ന് ബാങ്ക് പ്രസിഡന്റ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്യൂണായ വിജേഷിനെ വിശ്വസിച്ച് സെക്രട്ടറി ലോക്കറിന്റെ താക്കോൽ ഏൽപ്പിച്ചിരുന്നുവെന്നും വിജേഷ് സ്വന്തം ആവശ്യങ്ങൾക്കായി പണയസ്വർണം വിനിയോഗിച്ചുവെന്നുമാണ് എഫ്.ഐ.ആറിലെ ആരോപണം.
ലോക്കറിന്റെ താക്കോൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിലും കണക്കുകൾ കൃത്യമായി പരിശോധിക്കുന്നതിലും സെക്രട്ടറി വീഴ്ച വരുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. ബാങ്കിലെ ജീവനക്കാരിൽ ഭൂരിഭാഗവും സ്വർണവായ്പ എടുത്തവരാണ്. അതേസമയം സ്വർണം താനാണ് എടുത്തതെന്നും ജീവനൊടുക്കാൻ പോകുകയാണെന്നും വിജേഷ് ബാങ്കിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ വിജേഷിനെ അവിടെ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
‘ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങൾ കാണാനില്ല’; ബ്രിട്ടീഷ് മാധ്യമമായ ഫ്ലൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട് തള്ളി മുൻ വ്യോമസേനാ ഉപമേധാവി
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ





