Skip to content

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജി വെയ്ക്കണം : അഡ്വ.കെ.എസ്.ശിവകുമാർ

പത്തനംതിട്ട : ലോകം മാതൃകയാക്കുന്ന ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുകയും സംഘപരിവാറിനും നരേന്ദ്ര മോഡിക്കും വേണ്ടി വിടുപണി ചെയ്യുകയും ചെയ്യുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തിരമായി രാജി വെയ്ക്കണമെന്ന് ആർ.എസ്.പി. ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ്.ശിവകുമാർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വതന്ത്ര സ്വഭാവം തകർക്കുന്ന നടപടികൾക്കും വോട്ടുകൊള്ളയ്ക്കുമെതിരെ യു.ടി.യു.സി. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ടി.യു.സി. ജില്ലാ പ്രസിഡന്‍റ് കെ.പി.മധുസൂദനൻ പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.സോമരാജൻ, നേതാക്കളായ തോമസ് ജോസഫ്, രവി പിള്ള, പി.എം.ചാക്കോ, പൊടിമോൻ കെ.മാത്യു, ഷാഹിദ ഷാനവാസ്, പി.പി.ജോൺ, ഈപ്പൻ മാത്യു, സലീൽ വയലത്തല, ഇന്ദിരാ മാധവൻ, അംബിക സോമരാജൻ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു

  2. റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു

  3. പ്രതിപക്ഷത്തിന്റെ ഡല്‍ഹി സമരത്തിനെതിരായ വ്യാപാരികളുടെ ഹർജി പരിഗണിക്കവെ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  4. ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്

  5. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം

Share on WhatsApp

Share this story

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജി വെയ്ക്കണം : അഡ്വ.കെ.എസ്.ശിവകുമാർ pathanamthittamedia.com