ചിറ്റാർ എസ്.ബി.ഐ എ.ടി.എം മാലിന്യക്കൂമ്പാരം ; പരാതി സ്വീകരിക്കാന്‍ അക്കൌണ്ട് നമ്പര്‍ ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ
ചിറ്റാർ: പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) എ.ടി.എം കൗണ്ടർ വൃത്തിഹീനമായ നിലയിൽ. മാലിന്യങ്ങൾ നിറഞ്ഞ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലും ശുചീകരണത്തിന് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. എ.ടി.എം കൗണ്ടറിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതർക്ക് പരാതി നൽകിയപ്പോഴാണ് വിചിത്രമായ മറുപടി ലഭിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകനും പ്രവാസിയുമായ പ്രിന്‍സ് കോശി പറയുന്നു. എസ്.ബി.ഐ അക്കൗണ്ട് ഉടമയായ ഉപഭോക്താവിന് മാത്രമേ പരാതി നൽകാൻ കഴിയൂ എന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്ന് ചിറ്റാര്‍ സ്വദേശിയായ പ്രിന്‍സ് പറഞ്ഞു. തുടർന്ന് അധികൃതർ നൽകിയ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ടപ്പോഴും സമാനമായ പ്രതികരണമാണ് ഉണ്ടായത്. എ.ടി.എം മെഷീൻ പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട പരാതികൾ മാത്രമേ സ്വീകരിക്കാൻ കഴിയൂവെന്നും കൗണ്ടറിലെ മാലിന്യപ്രശ്നം സംബന്ധിച്ച പരാതികൾ പരിഗണിക്കാനാവില്ലെന്നുമായിരുന്നു ആദ്യ മറുപടി.
എന്നാൽ താന്‍ മാധ്യമ പ്രവര്‍ത്തകന്‍ ആണെന്നും വൃത്തിഹീനമായി കിടക്കുന്ന ATM നെക്കുറിച്ച് ബാങ്കിന് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചതോടെ ഒടുവിൽ പരാതി സ്വീകരിക്കാൻ SBI അധികൃതര്‍ തയ്യാറായി. പത്ത് ദിവസത്തിനുള്ളിൽ വിഷയത്തിൽ ഉചിതമായ തീരുമാനമുണ്ടാക്കാമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. എ.ടി.എം കൗണ്ടർ ഉപയോഗിക്കുന്നവർ ബാങ്കിന്റെ ഉപഭോക്താക്കളായാലും അല്ലെങ്കിലും പൊതുജനങ്ങൾക്ക് ശുചിത്വമുള്ള സൗകര്യം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വമാണ്. ചിറ്റാർ പഴയ ബസ് സ്റ്റാൻഡിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടർ അടിയന്തിരമായി വൃത്തിയാക്കി ജനങ്ങൾക്ക് ഉപയോഗപ്രദമാക്കാൻ ബാങ്ക് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. SBI യുടെ മിക്ക ATM കളും വൃത്തിഹീനമാണ്. ക്ലീനിംഗിന് കരാര്‍ എടുത്തവര്‍ പണം വാങ്ങുന്നതല്ലാതെ ATM വൃത്തിയാക്കാറില്ല. ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഈ നടപടിയെന്നും ഇതിന്റെ നേട്ടം ഇവര്‍ക്കും ലഭിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു





