Notice
വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് യൂത്ത് പാർലമെന്റ് – നവംബര്‍ 20 ന് പത്തനംതിട്ടയിൽ
പത്തനംതിട്ട : കേന്ദ്ര യുവജനകാര്യ – കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് – യൂത്ത് പാർലമെന്റ് നവംബർ 20 ന് രാവിലെ 10 ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കും. കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.റെനി പി.വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്യും. മൈ ഭാരത് പത്തനംതിട്ട ജില്ലാ യൂത്ത് ഓഫീസർ ഗോപിക കൃഷ്ണ അധ്യക്ഷത വഹിക്കും. കോളജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ.തോമസ് എബ്രഹാം സ്വാഗതം ആശംസിക്കും. രാജ്യത്തിന്റെ വികസനത്തിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക, ജനാധിപത്യ മൂല്യങ്ങൾ, പാർലമെന്ററി സംസ്കാരം, ദേശീയ വികസന കാഴ്ചപ്പാട് എന്നിവ യുവജനങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തുന്നത്.
തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ പന്തളം എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ആർ.പ്രസാദ്, 14 (കെ) ബറ്റാലിയൻ എൻ.സി.സി. ക്യാപ്റ്റൻ ജിജോ കെ.ജോസഫ്, കാതോലിക്കേറ്റ് കോളേജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.എം.സൂസൻ സാമുവൽ, കവി വിനോദ് മുളമ്പുഴ, പ്രസിഡന്റ്സ് ഇന്ത്യ സംസ്ഥാന അവാർഡ് ജേതാവ് ഷിജിൻ വർഗീസ് എന്നിവർ പങ്കെടുക്കും. തുടർന്ന് യുവ പാർലമെന്റ് പ്രസംഗ മത്സരം നടക്കും. രാജ്യനിര്‍മ്മാണം, ജനാധിപത്യബോധം, ദേശീയ വികസന കാഴ്ചപ്പാട് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി യുവജനങ്ങൾ ആശയങ്ങൾ അവതരിപ്പിക്കും. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും നാഷണൽ യൂത്ത് വോളണ്ടിയർമാരും പരിപാടിയിൽ പങ്കെടുക്കും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതികൾ വസ്ത്രം മാറ്റി – മോഷ്ടാക്കളായ രണ്ട് തമിഴ് യുവതികളെ റാന്നി പോലീസ് പിടികൂടി : 21,000 രൂപ ഒളിപ്പിച്ച നിലയിൽ
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു





