സ്വര്‍ണക്കടത്ത് ഹവാല കേസുമായി ബന്ധപ്പെട്ട് വീട് മാറി ഇ ഡി റെയ്ഡ് നടത്തിയതായി പരാതി
കോഴിക്കോട്: സ്വര്‍ണക്കടത്ത് ഹവാല കേസുമായി ബന്ധപ്പെട്ട് വീട് മാറി ഇ ഡി റെയ്ഡ് നടത്തിയതായി പരാതി. കൊയിലാണ്ടി മാടാക്കരയിലെ നൗഷാദ് വളപ്പിലാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ആള് മാറിയിട്ടില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥർ പറഞ്ഞു. കൃത്യമായ വിവരത്തിന് അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.പരിശോധനയിൽ പരാതിയുണ്ടെങ്കിൽ കോടതിയിൽ ചോദ്യം ചെയ്തോളൂ എന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. രേഖകൾ കോടതിയിൽ ഹാജരാക്കിക്കൊള്ളാം എന്നും ഉദ്യോഗസ്ഥർ. 10 മണിക്കൂർ പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങി.
നൗഷാദിന്റെ തറവാട്ടുവീട്ടില്‍ രാവിലെ ആറ് മണിക്ക് ഇഡി സംഘമെത്തിയിരുന്നു. റെയ്ഡ് നടക്കുമ്പോൾ വീട്ടില്‍ നൗഷാദിന്റെ മാതാപിതാക്കളും സഹോദരങ്ങളും മാത്രമാണുണ്ടായിരുന്നത്. എന്തിനാണ് ഇ ഡി എത്തിയത് അറിയില്ലെന്നും പ്രായമായ മാതാപിതാക്കള്‍ പേടിച്ചിരിക്കുകയാണെന്നും നൗഷാദ് പറഞ്ഞു. തനിക്കെതിരെ ഇതുവരെ ഒരു കേസുമില്ലെന്നും ഒരു മുന്നറിയിപ്പോ നോട്ടീസോ ഒന്നുമില്ലാതെയാണ് ഇഡി വീട് പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തായിരുന്ന നൗഷാദ് ഒമ്പ് മാസം മുന്‍പാണ് നാട്ടിലെത്തിയത്. പിന്നീട് മത്സ്യബന്ധന ജോലിയില്‍ ആയിരുന്നു. ഇന്ന് കുന്ദമംഗലത്തും കൊയിലാണ്ടിയിലുമാണ് ഇഡി പരിശോധന.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
മദ്യനയത്തിൽ യുഡിഎഫിന്റെ യു-ടേൺ ; പറഞ്ഞതെല്ലാം വിഴുങ്ങി സർക്കാർ പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
-
സർക്കാർ ആശുപത്രികളില്‍ മിന്നൽ പരിശോധനയിലൂടെ വീഴ്ചകൾ കണ്ടെത്തി അടിയന്തിര നടപടി ഉറപ്പാക്കും : മന്ത്രി കെ.മുരളീധരൻ
-
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ്
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
പത്മജയ്ക്ക് പരവതാനി വിരിച്ച് കോണ്‍ഗ്രസ് – രാഹുല്‍ മാങ്കൂട്ടം ഇപ്പോഴും പുറത്ത് ; കോൺഗ്രസിന്റെ ഇരട്ടനീതി ചർച്ചയാകുന്നു!
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു


