മന്ത്രിസഭാ യോഗത്തിലെ തർക്കത്തിന് പിന്നാലെ കോൺഗ്രസിൽ സൈബർ ആക്രമണം
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ തർക്കത്തിന് പിന്നാലെ കോൺഗ്രസിൽ സൈബർ ആക്രമണം. മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനം നടത്തിയ മന്ത്രിമാരായ സണ്ണി ജോസഫ്, എ പി അനിൽ കുമാർ എന്നിവർക്കെതിരെ ആണ് സൈബർ ആക്രമണം. പിന്നിൽ പാർട്ടിയിൽ നിന്നുള്ളവരാണെന്നാണ് കെ സി വേണുഗോപാൽ പക്ഷത്തിൻ്റെ സംശയം. നേരത്തെ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെയും അടൂർ പ്രകാശിനെ പിന്തുണച്ച ജെബി മേത്തറിനെതിരെയും സൈബർ ആക്രമണം ഉണ്ടായിരുന്നു. മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ സി വേണുഗോപാലും സൈബർ ആക്രമണം നേരിട്ടിരുന്നു.
സൈബർ ആക്രമണം ആസൂത്രിത നീക്കമാണെന്ന വിലയിരുത്തലിലാണ് കെ സി പക്ഷത്തെ ഒരു വിഭാഗം നേതാക്കൾ. കേവലം പരാതി നൽകുന്നതിന് അപ്പുറം സൈബർ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉന്നയിക്കാനാണ് കെ സി പക്ഷത്തിൻ്റെ നീക്കം. മന്ത്രിസഭാ യോഗത്തിലെ ചർച്ചകൾ ചോർത്തുന്നത് തങ്ങളാണെന്ന പ്രതീതി പരത്താൻ പാർട്ടിയിലെ ഒരുവിഭാഗം ശ്രമിക്കുന്നുവെന്നും കെ സി പക്ഷം കരുതുന്നു. മുഖ്യമന്ത്രിയെയും സർക്കാരിനെയും ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ഒരുവിഭാഗത്തെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുവെന്നുമാണ് കെ സി പക്ഷത്തിൻ്റെ വിലയിരുത്തൽ.
ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ചർച്ചയില്ലാതെ തീരുമാനമെടുക്കുന്നതിൽ മന്ത്രിമാർ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്. ഇനി കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കാൻ പറ്റില്ലെന്നായിരുന്നു കെ സി പക്ഷത്തിൻ്റെ നിലപാട്. ഇതിനെ പിന്തുണച്ച സണ്ണി ജോസഫ്, തീരുമാനങ്ങൾ ഏകപക്ഷീയമാകരുതെന്ന് പ്രതികരിച്ചു. അതേസമയം ആറുമാസത്തിനിടയിലെ സർക്കാരിൻ്റെ നേട്ടങ്ങൾ കാണാതെ തർക്കമുണ്ടാക്കുന്നത് നേട്ടങ്ങളുടെ ശോഭ കെടുത്തുമെന്നാണ് വി ഡി സതീശൻ പക്ഷത്തിൻ്റെ നിലപാട്. മുഖ്യമന്ത്രി ഏകപക്ഷീയ തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെ മുരളീധരൻ രംഗത്തെത്തിയിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
മദ്യനയത്തിൽ യുഡിഎഫിന്റെ യു-ടേൺ ; പറഞ്ഞതെല്ലാം വിഴുങ്ങി സർക്കാർ പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
-
സർക്കാർ ആശുപത്രികളില്‍ മിന്നൽ പരിശോധനയിലൂടെ വീഴ്ചകൾ കണ്ടെത്തി അടിയന്തിര നടപടി ഉറപ്പാക്കും : മന്ത്രി കെ.മുരളീധരൻ
-
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ്
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി


