Skip to content

സ്വകാര്യ ആശുപത്രികളുടെ ചികിത്സ കൊള്ള : എസ്.ഡി.പി.ഐ. പത്തനംതിട്ട കളക്ട്രേറ്റ് ധർണ്ണ നടത്തി

പത്തനംതിട്ട : സ്വകാര്യ ആശുപത്രികളുടെ ചികിത്സ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തി. സംസ്ഥാന കമ്മറ്റി അംഗം ജോർജ്ജ് മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ കൊള്ള അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മനുഷ്യന്റെ  ജീവിക്കുവാനുള്ള അവകാശത്തെയും ആത്മാഭിമാനത്തെയും പണത്തിന് മുന്നിൽ പണയം വെയ്ക്കുന്ന കോർപ്പറേറ്റ് സംസ്കാരം മാറ്റിയെഴുതപ്പെടണം. രോഗിയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ മാത്രമേ യഥാർത്ഥ ചികിത്സ നീതി നടപ്പിലാകൂ. സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക കൊള്ളയ്ക്കും അവകാശ ലംഘനങ്ങൾക്കുമെതിരെ ഭരണകൂടവും നിയമസംവിധാനങ്ങളും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. വുമണ്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജിഷ സക്കീർ, യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ ഫാസിൽ ചിറ്റാർ, എസ്.ഡി.പി.ഐ. ജില്ലാ വൈസ് പ്രസിഡന്റ് എം.ഡി.ബാബു, ജനറൽ സെക്രട്ടറി സലിം മൗലവി, സെക്രട്ടറി ഷഫ്ന റാഷിദ്, ട്രഷറർ ഷാജി കോന്നി, ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി.സലിം, ജനറൽ സെക്രട്ടറി അൻസാരി മുട്ടാർ, ജില്ലാ കമ്മറ്റിയംഗങ്ങൾ, മണ്ഡലം ഭാരവാഹികൾ എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നൽകി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  2. തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍

  3. ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി; നിർദേശം നൽകി ഹൈക്കോടതി

  4. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം

  5. ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

Share on WhatsApp

Share this story

സ്വകാര്യ ആശുപത്രികളുടെ ചികിത്സ കൊള്ള : എസ്.ഡി.പി.ഐ. പത്തനംതിട്ട കളക്ട്രേറ്റ് ധർണ്ണ നടത്തി pathanamthittamedia.com