ഇറാന്റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം തകർത്തെന്ന് ട്രംപ് ; മേഖലയിൽ വീണ്ടും യുദ്ധഭീതി
വാഷിങ്ടൺ/തെഹ്റാൻ: ഇറാനിൽ ഇന്നലെ രാത്രി അമേരിക്ക നടത്തിയത് ‘ചെറിയ ആക്രമണം’ ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതൊരു യുദ്ധമായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിരവധി പേരെ കൊലപ്പെടുത്താൻ തനിക്ക് താൽപ്പര്യമില്ലെന്നും എന്നാൽ അത്തരമൊരു സാഹചര്യം ഉണ്ടായാൽ അതിന് മടിക്കില്ലെന്നും ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലോകത്ത് ഭീകരവാദത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന രാജ്യമാണ് ഇറാനെന്നും ട്രംപ് ആരോപിച്ചു. ഏറ്റവും ക്രൂരമായ രാജ്യമാണ് ഇറാനെന്നും ഇറാന്റെ നേതൃത്വത്തെ ഇതിനകം തകർത്തുകഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ എല്ലാ കപ്പലുകളും കടലിന്റെ അടിത്തട്ടിലാണെന്നും 288 വിമാനങ്ങളുണ്ടായിരുന്ന ഇറാന്റെ എല്ലാ വിമാനങ്ങളും തകർക്കപ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി. നിലവിൽ ഇറാന് വിമാനങ്ങളോ വ്യോമപ്രതിരോധ സംവിധാനങ്ങളോ ഇല്ലെന്നായിരുന്നു ട്രംപിൻ്റെ അവകാശവാദം. ‘ഇന്നലെ രാത്രി ഞങ്ങൾ ചില ലക്ഷ്യങ്ങൾ ആക്രമിച്ചു. അതൊരു ചെറിയ ആക്രമണം മാത്രമായിരുന്നു. അതൊരു യുദ്ധമായിരുന്നില്ല. ഇറാൻ ഒരു വ്യോമപ്രതിരോധ സംവിധാനം നിർമിച്ചിരുന്നു. ഏകദേശം രണ്ട് മാസമെടുത്താണ് അവർ അത് പൂർത്തിയാക്കിയത്. നിർമാണം നടക്കുന്നത് ഞങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പൂർത്തിയായ ഉടൻ തന്നെ ഇന്നലെ രാത്രി അത് കൃത്യമായി ആക്രമിച്ചു തകർത്തു എന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. ആവശ്യമെങ്കിൽ ഇറാന് ശക്തമായ തിരിച്ചടി നൽകാൻ അമേരിക്ക ഇപ്പോൾ സജ്ജമാണെന്നും’ ട്രംപ് പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ശ്രീകാര്യത്ത് 17കാരന്‍ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പിതാവ് മധു
-
കൊല്ലാൻ പദ്ധതിയിട്ടത് പെൺകുട്ടിയുടെ ആദ്യ കാമുകനെ ; ഇരയായത് അഭിറാം ; വായിൽ തുണി തിരുകി മർദിച്ച് കൊലപ്പെടുത്തിയെന്നും മൊഴി
-
തിരുവനന്തപുരത്തെ പതിനേഴുകാരന്റെ ദുരൂഹമരണം ; പിന്നിൽ പ്രണയത്തർക്കമെന്ന് സൂചന, പ്രായപൂർത്തിയാകാത്തയാളുൾപ്പെടെ 3 പേർ കസ്റ്റഡിയിൽ
-
പെൺകുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയെ മയക്കിക്കിടത്തിയശേഷം ; ഓച്ചിറ കേസിൽ കൂടുതൽ വെളിപ്പെടുത്തൽ
-
വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; ഡ്രൈവറില്ലാതെ 6 കിലോമീറ്റർ ഓടിയ ട്രെയിൻ കോച്ചുകൾ പാളം തെറ്റി





