Skip to content

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക് ; നവംബർ മൂന്ന് മുതൽ സർവീസ് നിർത്തുമെന്ന് ബസുടമകൾ

പാലക്കാട് : സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ച് നവംബർ മൂന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമ സംഘടനകൾ പ്രഖ്യാപിച്ചു. ആറ് സ്വകാര്യ ബസുടമ സംഘടനകൾ ചേർന്ന സംയുക്ത സമിതിയാണ് സർവീസുകൾ നിർത്തിവെച്ചുള്ള സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നവംബർ മൂന്നിനകം ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്നാണ് സംഘടനകളുടെ നിലപാട്.

സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ഉൾപ്പെടെയുള്ള പദ്ധതികൾ സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിച്ചെന്നാണ് ബസുടമകളുടെ ആരോപണം. ഇത്തരം പദ്ധതികൾ മൂലം സ്വകാര്യ ബസുകളുടെ വരുമാനത്തിൽ തിരിച്ചടിയുണ്ടായെന്നും ഇതിന്റെ പ്രത്യാഘാതം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ദുരിതത്തിലാക്കിയെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ ; ഗുരതര പരിക്ക്

  2. ചേരാനെല്ലൂർ ബെൻസ് അപകടം ; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

  3. ​വാടക കുടിശ്ശിക ചോദിച്ചപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുങ്ങി ; മുറി തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്, 48 ലക്ഷവുമായി യുവാവ് കുടുങ്ങി

  4. റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു

  5. കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി

Share on WhatsApp

Share this story

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക് ; നവംബർ മൂന്ന് മുതൽ സർവീസ് നിർത്തുമെന്ന് ബസുടമകൾ pathanamthittamedia.com