എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ സമരനേതാവ് എം. ജയകൃഷ്ണൻ നിരാഹാര സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ സമരനേതാവ് എം. ജയകൃഷ്ണൻ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചത്. എന്നാൽ മറ്റൊരു സമരനേതാവായ വളർമതി നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. സമരവേദിയിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിന് പിന്നാലെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് എം. ജയകൃഷ്ണൻ പ്രതികരിച്ചത്. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇപ്പോഴത്തെ സാഹചര്യം കണ്ട് മുഖ്യമന്ത്രിക്ക് കണ്ണീർ വരുമോ എന്നറിയില്ലെന്നും അദ്ദേഹം കരയുന്നത് തങ്ങൾക്ക് ഇഷ്ടമല്ലെന്നും ജയകൃഷ്ണൻ പരിഹസിച്ചു. ഉദ്യോഗാർത്ഥികളുടെ ജീവൻ രക്ഷിക്കാൻ പോലും സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജയകൃഷ്ണൻ ആരോപിച്ചു. മുഖ്യമന്ത്രി മുൻകൈയെടുത്ത് ചർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും അത് ഫലം കണ്ടില്ല. നിയമനങ്ങൾക്ക് തടസ്സം നിൽക്കുന്നത് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ധനവകുപ്പാണ്. കഴിഞ്ഞ ദിവസം നടന്ന ചർച്ച സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള കേവലം നാടകം മാത്രമായിരുന്നുവെന്നും ന്യായീകരിക്കാൻ കഴിയാത്ത സമീപനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. നിരാഹാരം ഇരിക്കുന്നവരോട് തീരുമാനമെടുക്കാൻ ഒരാഴ്ച സമയം ചോദിക്കുന്നത് കടുത്ത നീതികേടാണ്. ഉദ്യോഗാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ എത്രയും വേഗം തീരുമാനമെടുക്കണമെന്നും എം. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
മദ്യനയത്തിൽ യുഡിഎഫിന്റെ യു-ടേൺ ; പറഞ്ഞതെല്ലാം വിഴുങ്ങി സർക്കാർ പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
-
സർക്കാർ ആശുപത്രികളില്‍ മിന്നൽ പരിശോധനയിലൂടെ വീഴ്ചകൾ കണ്ടെത്തി അടിയന്തിര നടപടി ഉറപ്പാക്കും : മന്ത്രി കെ.മുരളീധരൻ
-
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ്
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി


