ടോക്കിയോയില്‍ മെഡല്‍ ഇടിച്ചിടാന്‍ മേരി കോമും ; ഒളിംപിക്‌സ് യോഗ്യത

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടി ബോക്‌സിംഗ് താരം മേരി കോമും. ജോര്‍ദാനില്‍ നടക്കുന്ന ഒളിംപിക്‌സ് യോഗ്യതാ റൗണ്ടിൽ സെമിയിലെത്തിയതോടെയാണ് ഇന്ത്യന്‍ ഇതിഹാസം ടോക്കിയോ ബര്‍ത്ത് ഉറപ്പാക്കിയത്. 51 കിലോ വിഭാഗത്തിലാണ് നേട്ടം. ക്വാര്‍ട്ടറില്‍ ഫിലിപ്പിന്‍സിന്റെ  ഐറിഷ് മാഗ്നോയെ മേരി കോം 5-0ന് തോൽപ്പിച്ചു.

മുപ്പത്തിയേഴാം വയസിലാണ് മേരി കോം തന്റെ  രണ്ടാം ഒളിംപിക്‌സിന് യോഗ്യത നേടിയത്. രണ്ടാം സീഡായ മേരി കോം സെമിയിൽ ചൈനയുടെ യുവാന്‍ ചാങിനെ നേരിടും. ആറുവട്ടം ലോക ചാമ്പ്യനായിട്ടുള്ള മേരി കോം 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയിരുന്നു. ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ ബോക്‌സിംഗ് താരമാണ് മേരി കോം.

ഇന്ത്യയുടെ അമിത് പാംഘലും ടോക്കിയോ ഒളിംപിക്‌സ് ബോക്‌സിംഗിന് യോഗ്യത നേടി. 52 കിലോ വിഭാഗത്തിലാണ് പാംഘൽ ഒളിംപിക്‌സ് യോഗ്യത ഉറപ്പാക്കിയത്. ജോര്‍ദാനിൽ നടക്കുന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഫിലിപ്പിന്‍സ് താരത്തെ തോൽപ്പിച്ചാണ് മുന്നേറ്റം. ലോക ഒന്നാംനമ്പര്‍ താരമായ അമിത് പാംഘല്‍ ആദ്യമായാണ് ഒളിംപിക്‌സിന് യോഗ്യത നേടുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാനിലൂടെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ് : പ്രൌഡ്...

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാനിലൂടെ ലഹരി മാഫിയകളുട അടിവേര് പിഴിതെടുക്കുന്ന ആഭ്യന്തര...

കടുപ്പിച്ച് കോക്റോച്ച് ജനത പാർട്ടി, ഡൽഹി ജന്തർമന്തറിലെ പ്രതിഷേധത്തിന് പിന്നാലെ ബെംഗളൂരിലും പ്രതിഷേധം

0
ബെംഗളൂരു: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നാളെ കോക്റോച്ച് ജനത...

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം ; സംഘത്തിലെ പ്രധാനി പിടിയിൽ

0
പട്ടാമ്പി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി പട്ടാമ്പി...