ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം
ജെറുസലേം: ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 88 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ പാർട്ടിയായ ലികുഡ് പാർട്ടി നയിക്കുന്ന ഭരണപക്ഷ സഖ്യത്തിന് 53 സീറ്റുകളിൽ മുന്നേറ്റം. മുൻ സൈനിക മേധാവിയായ ഗാഡി ഐസൻകോട്ടിന്റെ യാഷർ പാർട്ടി അടക്കമുള്ള പ്രതിപക്ഷസഖ്യം 48 സീറ്റുകളിലാണ് മുന്നേറുന്നത്. അഞ്ച് സീറ്റിന്റെ ലീഡാണ് ഭരണസഖ്യത്തിനുള്ളത്. അറബ് പാർട്ടികൾ 19 സീറ്റുകളിലും മുന്നേറുന്നു. വോട്ടെണ്ണൽ ഇത്രയും പിന്നിട്ടിട്ടും ആർക്കും കേവലഭൂരിപക്ഷമായ 61 സീറ്റിലെത്താനായിട്ടില്ല. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 26 സീറ്റുകളിലാണ് ലികുഡ് പാർട്ടിയുടെ മുന്നേറ്റം.
പ്രതിപക്ഷത്തെ യാഷർ പാർട്ടി 21 സീറ്റുകളിലും മുന്നേറുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ജോയിന്റ് ലിസ്റ്റ് സഖ്യത്തിലെയും റാ ആം ഉൾപ്പെടെയുള്ള അറബ് പാർട്ടികളുടെ നിലപാടും ഇസ്രയേലിൽ നിർണായകമാവുകയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
അടൂരിലും കൊടുമണ്ണിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം : പോലീസ് അന്വേഷണമാരംഭിച്ചു
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
-
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ സഖ്യത്തിന് തയ്യാറെന്ന് അറബ് പാർട്ടികൾ
-
സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം ; എറണാകുളത്തെ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ





