Skip to content

ഇന്ധനം തീർന്നു, ‘അവസാനിക്കാത്ത ലോകപര്യടനം’ പാതിവഴിയിൽ നിലച്ചു ; ആഡംബര കപ്പലിൽ കുടുങ്ങി 200 യാത്രക്കാർ

വാഷിംഗ്ടൺ: അവസാനിക്കാത്ത ലോകപര്യടനം ലക്ഷ്യമിട്ട് യാത്ര തിരിച്ച ആഡംബര ക്രൂയിസ് കപ്പൽ അപ്രതീക്ഷിതമായി യാത്ര അവസാനിപ്പിച്ചതോടെ 200 യാത്രക്കാർ കംബോഡിയയിൽ കുടുങ്ങി. ഇന്ധനവില കുത്തനെ ഉയർന്നതാണ് യാത്ര സാമ്പത്തികമായി മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യം സൃഷ്ടിച്ചതെന്ന് കപ്പൽ നടത്തിപ്പുകാർ അറിയിച്ചു. ഇതേത്തുടർന്ന് ഒക്ടോബർ 27 ചൊവ്വാഴ്ച വില്ല വീ ഒഡീസി (Villa Vie Odyssey) കപ്പൽ യാത്ര നിർത്തിവെച്ചു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വില്ല വീ റെസിഡൻസസ് (Villa Vie Residences) എന്ന കമ്പനിയാണ് കപ്പലിന്‍റെ നടത്തിപ്പുകാർ.

മുന്നോട്ടുള്ള യാത്ര അനിശ്ചിതത്വത്തിലായതോടെ യാത്രക്കാരെ കപ്പലിൽനിന്ന് ഇറക്കുന്നതിനും താൽക്കാലിക താമസസൗകര്യം ഒരുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കമ്പനി അറിയിച്ചു. അതേസമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായുള്ള ശ്രമങ്ങളും തുടരുകയാണ്.
അവസാനിക്കാത്ത ലോക പര്യടനം!
650 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കപ്പൽ 2024 ഒക്ടോബറിലാണ് നോൺസ്റ്റോപ്പ് ലോകപര്യടനത്തിനായി വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽനിന്ന് യാത്ര തിരിച്ചത്. ലോകമെമ്പാടുമുള്ള 400 -ലധികം തുറമുഖങ്ങളിൽ നിർത്തുന്ന തരത്തിലായിരുന്നു യാത്ര ആസൂത്രണം ചെയ്തിരുന്നത്. മൂന്നര വർഷത്തിലൊരിക്കൽ ലോകം ചുറ്റുന്ന രീതിയിലുള്ള പര്യടനവും കമ്പനി യാത്രക്കാർക്ക് വാഗ്ദാനം ചെയ്തിരുന്നു

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

  2. ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

  3. പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

  4. മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു

  5. 20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി

Share on WhatsApp

Share this story

ഇന്ധനം തീർന്നു, ‘അവസാനിക്കാത്ത ലോകപര്യടനം’ പാതിവഴിയിൽ നിലച്ചു ; ആഡംബര കപ്പലിൽ കുടുങ്ങി 200 യാത്രക്കാർ pathanamthittamedia.com