Skip to content

ശബരിമലയിലും പമ്പയിലും അലൂമിനിയം, സ്റ്റീല്‍, പിച്ചള പാത്രങ്ങള്‍ക്ക് വില നിശ്ചയിച്ചു

ശബരിമല : തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ വില്‍ക്കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള അലൂമിനിയം, സ്റ്റീല്‍, പിച്ചള പാത്രങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും വില നിശ്ചയിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ ഉത്തരവിറക്കി. നിശ്ചയിച്ച അടിസ്ഥാന വിലയും പരമാവധി വില്‍പ്പന വിലയും കര്‍ശനമായി പാലിച്ചായിരിക്കണം വില്‍പ്പന നടത്തേണ്ടത്. ഉയര്‍ന്ന ഗുണനിലവാരമുള്ള സ്റ്റീല്‍ പാത്രങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നത്. 200 ഗ്രാം വരെ തൂക്കമുള്ളതും തിരുകിയടയ്ക്കാവുന്ന അടപ്പോടുകൂടിയതുമായ പാത്രങ്ങള്‍ക്ക് സന്നിധാനത്ത് ഗ്രാമിന് 80 പൈസയും പമ്പയില്‍ 75 പൈസയുമാണ് അടിസ്ഥാന വില. ഇതിനുപുറമെ തൂക്കത്തിനനുസരിച്ച് പാത്രത്തിന് വിലയുടെ 30 മുതല്‍ 60 ശതമാനം വരെ അധിക നിരക്കീടാക്കാം. 200 ഗ്രാമിന് മുകളില്‍ തൂക്കമുള്ള അടപ്പോടുകൂടിയ പാത്രങ്ങള്‍ക്ക് സന്നിധാനത്ത് ഗ്രാമിന് 75 പൈസയും പമ്പയില്‍ 68 പൈസയുമാണ് അടിസ്ഥാന വില.

ഇതിന്റെ പരമാവധി വില്‍പ്പന വില അടിസ്ഥാന വിലയുടെ 10 ശതമാനമാണ്. മറ്റിനത്തിലുള്ള ഉയര്‍ന്ന ഗുണനിലവാരമുള്ള സ്റ്റീല്‍ പാത്രങ്ങള്‍ക്ക് സന്നിധാനത്ത് കിലോഗ്രാമിന് 720 രൂപയും പമ്പയില്‍ 650 രൂപയുമാണ് അടിസ്ഥാന വില. ഇതിന് പരമാവധി 10 ശതമാനം അധികം നിരക്കീടാക്കാം. അലൂമിനിയം പാത്രങ്ങളില്‍ അന്ന അലൂമിനിയം വിഭാഗത്തിന് സന്നിധാനത്ത് കിലോഗ്രാമിന് 800 രൂപയും പമ്പയില്‍ 750 രൂപയുമാണ് അടിസ്ഥാന വില. മറ്റ് ഉയര്‍ന്ന ഗുണനിലവാരമുള്ള അലൂമിനിയം ഉത്പന്നങ്ങള്‍ക്ക് യഥാക്രമം 700 രൂപയും 630 രൂപയുമാണ് വില. ഉയര്‍ന്ന ഗുണനിലവാരമുള്ള പിച്ചള, ഓട് ഉത്പന്നങ്ങള്‍ക്ക് സന്നിധാനത്ത് കിലോഗ്രാമിന് 1,650 രൂപയും പമ്പയില്‍ 1,600 രൂപയുമാണ് അടിസ്ഥാന വില. 200 ഗ്രാം വരെ തൂക്കമുള്ള എല്ലാ പാത്രങ്ങളും തൂക്കി നല്‍കുന്നതിന് ഒരു ഗ്രാമോ അതില്‍ താഴെയോ കൃത്യതയുള്ള ഇലക്ട്രോണിക് ത്രാസുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

ശബരിമലയിലും പമ്പയിലും അലൂമിനിയം, സ്റ്റീല്‍, പിച്ചള പാത്രങ്ങള്‍ക്ക് വില നിശ്ചയിച്ചു pathanamthittamedia.com