കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ പുതിയ വഴി ; ഹൂതികളുടെ അനുമതിക്കായി ഇമെയിൽ അയച്ച് ആഗോള ഷിപ്പിംഗ് കമ്പനികൾ
സനാ: പശ്ചിമേഷ്യയിലെ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ചെങ്കടലിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാൻ പുതിയ മാർഗം കണ്ടെത്തി ഷിപ്പിംഗ് കമ്പനികൾ. ഇസ്രയേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് ചെങ്കടലിൽ ആക്രമണം കടുപ്പിച്ച യെമനിലെ ഹൂതി വിമതർക്ക് നേരിട്ട് ഇമെയിൽ അയച്ചാണ് കപ്പലുകൾ ഇപ്പോൾ സുരക്ഷിത പാതയൊരുക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേണലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നിൻ്റെ നിയന്ത്രണം തങ്ങളുടെ കൈകളിലാക്കാൻ ഹൂതികൾ ഏർപ്പെടുത്തിയ പുതിയ പെർമിറ്റ് സംവിധാനമാണിത്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള ‘ഹ്യൂമാനിറ്റേറിയൻ ഓപ്പറേഷൻസ് കോർഡിനേഷൻ സെൻ്ററിലേക്ക്’ കപ്പൽ ക്യാപ്റ്റനോ മാനേജ്മെന്റ് കമ്പനിയോ ഇമെയിൽ അയക്കുന്നതാണ് ആദ്യപടി. തങ്ങളുടെ കപ്പലിന് ഇസ്രയേൽ, അമേരിക്ക, ബ്രിട്ടൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഈ ഇമെയിലിൽ ഔദ്യോഗികമായി വ്യക്തമാക്കണം. ഈ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെയാണ് ഹൂതികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. അപേക്ഷ ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ ഹൂതികളുടെ മറുപടി ലഭിക്കും. വിവരങ്ങൾ ബോധ്യപ്പെട്ടാൽ ചെങ്കടൽ, ബാബ് അൽ-മൻദബ് കടലിടുക്ക്, ഏദൻ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കാൻ 7 ദിവസത്തെ കാലാവധിയുള്ള പ്രത്യേക ‘ട്രാൻസിറ്റ് പെർമിറ്റ്’ കപ്പലുകൾക്ക് നൽകും.
പെർമിറ്റ് നൽകുന്നതിനൊപ്പം ചില കർശന വ്യവസ്ഥകളും ഹൂതികൾ മുന്നോട്ടുവെക്കുന്നുണ്ട്. കപ്പലുകളുടെ സ്ഥാനം കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കുന്ന ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എഐഎസ്) ട്രാൻസ്‌പോണ്ടറുകൾ എപ്പോഴും ഓൺ ആക്കി വെക്കണം. കൂടാതെ, അടിയന്തര ആശയവിനിമയത്തിനുള്ള വിഎച്ച്എഫ് ചാനൽ 16 എപ്പോഴും സജീവമാക്കി വെക്കണമെന്നും നിർദ്ദേശമുണ്ട്. സംഭവത്തിൽ ‘ഷോങ് ചെങ് ചാങ് ലിങ്’ എന്ന ചൈനീസ് കണ്ടെയ്‌നർ കപ്പലിൻ്റെ അനുഭവം വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആക്രമണം ഒഴിവാക്കാനുള്ള മുൻകരുതലെന്ന നിലയ്ക്കാണ് കമ്പനിയുടെ നിർദ്ദേശപ്രകാരം താൻ ഹൂതികൾക്ക് ഇമെയിൽ അയച്ചതെന്ന് കപ്പലിൻ്റെ ക്യാപ്റ്റൻ വ്യക്തമാക്കി. തങ്ങളുടെ നിബന്ധനകൾ മനസ്സിലാക്കിയതിന് നന്ദി പറഞ്ഞ ഹൂതികൾ, കപ്പലിന് സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകുകയായിരുന്നു
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു





