ഇറാനെ വീണ്ടും ആക്രമിക്കുമോയെന്ന ചോദ്യത്തിന് മറുപടിയില്ലാതെ ട്രംപ്
തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള നിര്‍ണായക ചര്‍ച്ചകളിലേക്ക് ഇറാനും അമേരിക്കയും. ചര്‍ച്ചക്കായി ഇറാന്‍ സംഘം ഖത്തറിലെത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പുതിയ കത്ത് മുന്‍നിര്‍ത്തിയാണ് ചര്‍ച്ചയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കയുടെ ചര്‍ച്ചാ നീക്കം സ്വാഗതാര്‍ഹമെന്നും ഇറാന്‍ പ്രതികരിച്ചു. തെഹ്റാന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അമേരിക്ക അംഗീകരിച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് തുറക്കും. അതിനുവേണ്ടിയുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അരാഗ്ചി പറഞ്ഞു. വാന്‍സിന്റെ കത്ത് പരിശോധിച്ച ഇറാന്‍ സുരക്ഷാ മേധാവി മൊഹ്‌സെന്‍ റെസായി, ‘അമേരിക്കയുടെ സ്വരത്തില്‍ ഒരു മാറ്റമുണ്ടായത് പോലെ’ എന്നാണ് പ്രതികരിച്ചത്. ഇത് നല്ലൊരു സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഇറാന് മേല്‍ ആക്രമണം നടത്താനുള്ള തയാറെടുപ്പുകള്‍ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
ചിറ്റാര്‍ സ്വദേശിനിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു : പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
-
ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
-
പമ്പാനദിയിലേക്ക് ചാടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
-
മൈലപ്രയിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടന്നു
-
20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍ ; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി





