Skip to content

ഒരിടവേളയ്ക്ക് ശേഷം ബംഗ്ലാദേശില്‍ വീണ്ടും വ്യാപക അക്രമം

ധാക്ക: ഒരിടവേളയ്ക്ക് ശേഷം ബംഗ്ലാദേശില്‍ വീണ്ടും വ്യാപക അക്രമം. രാഷ്ട്രീയ നേതാക്കളുടേയും പ്രവർത്തകരുടെയും വീടുകള്‍ക്ക് നേരെ വ്യാപകമായി അക്രമം ഉണ്ടായി. മുന്‍ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിന്‍റെ ചട്ടോഗ്രാമിലെ തറവാട് വീട് അക്രമികള്‍ അഗ്നിക്കിരയാക്കി. വിദേശകാര്യസഹമന്ത്രി ഹുമയൂണ്‍ കബീറിന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. അവാമി ലീഗ് ആഹ്വാനം ചെയ്ത് രാജ്യവ്യാപക ബന്ദിന് പിന്നാലെയാണ് അശാന്തി ഉടലെടുത്തത്. രാവിലെ 11.30ഓടെ ഓടെ ചട്ടോഗ്രാമിലെ പഞ്ച്ലൈഷ് പ്രദേശത്തെ വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപിടുത്തമുണ്ടായത്.

അജ്ഞാതരായ അക്രമികൾ മുറിക്ക് തീയിട്ടതായും പ്രദേശത്ത് പട്രോളിംഗ് നടത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചതായും ബംഗ്ലാ പത്രമായ പ്രോതോം അലോ റിപ്പോര്‍ട്ട് ചെയ്യുന്നു. താഴത്തെ നിലയിൽ ആരും താമസിച്ചിരുന്നില്ല. ആരും ഉപയോഗിക്കാത്ത മുറിയായതുകൊണ്ട് ദുരന്തം ഒഴിവാകുകയായിരുന്നു. കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് യൂനുസിന്റെ രണ്ട് സഹോദരന്മാരുടെ കുടുംബങ്ങൾ താമസിക്കുന്നത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ പുലര്‍ച്ചെ ക്രൂഡ് ബോംബ് സ്ഫോടനങ്ങൾ ഉണ്ടായി.

കുറഞ്ഞത് നാലുപേര്‍ക്ക് പരിക്കേറ്റതായി പോലീസും ദൃക്സാക്ഷികളും പറഞ്ഞു. ധാക്കയിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയിട്ടും നിരവധി സ്ഫോടനങ്ങൾ, തീവെപ്പ്, നശീകരണ പ്രവര്‍ത്തനങ്ങൾ എന്നിവ നടന്നതായി ദൃക്സാക്ഷികൾ റിപ്പോര്‍ട്ട് ചെയ്തു. യൂനുസിന്‍റെ വീട് കത്തിച്ചതിന് പിന്നാലെ രാജ്യത്തെ ഗ്രാമീൺ ബാങ്കിന്‍റെ വിവിധ ശാഖകൾക്കും തീയിട്ടു. പ്രധാനമന്ത്രി താരിഖ് റഹ്മാൻ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയിൽ പെട്ടവരാണെന്ന് കരുതപ്പെടുന്ന പ്രവര്‍ത്തകര്‍ രാത്രിയിൽ ധാക്കയിലെ രണ്ട് അവാമി ലീഗ് നേതാക്കളുടെ വസതികൾ ആക്രമിക്കുകയോ തീയിടുകയോ ചെയ്തതായി പത്രറിപ്പോര്‍ട്ടുകൾ പറയുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  5. പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി

Share on WhatsApp

Share this story

ഒരിടവേളയ്ക്ക് ശേഷം ബംഗ്ലാദേശില്‍ വീണ്ടും വ്യാപക അക്രമം pathanamthittamedia.com